KeralaNews

ശബരിമലയില്‍ എത്തുന്നതില്‍ 90 ശതമാനവും ഇതരസംസ്ഥാന തീർത്ഥാടകർ ,റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട :ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ആവുക.കൊവിഡ് സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇത്തവണ ദര്‍ശനത്തിന് അനുമതി.അയ്യായിരം പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നടത്താന്‍ കഴിയുക. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ സന്നിധാനത്ത് തീര്‍ത്ഥാടനത്തിന് എത്തുന്നതില്‍ അധികംപേരും അന്യസംസ്ഥാനക്കാര്‍ ആണ്.

90 ശതമാനവും കര്‍ണാടക തമിഴ്നാട് ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പത്ത് ശതമാനത്തില്‍ താഴെ ആളുകള്‍ ആണ് കേരളത്തില്‍ നിന്ന് എത്തുന്നത്. മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ ഉള്‍പ്പടെ 390 പേര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button