കൊവിഡ് ടെസ്റ്റിനു വിധേയനായില്ല; യുവാവിനെ ബന്ധുക്കളായ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

ലക്നൗ: കൊവിഡ് ടെസ്റ്റിനു വിധേയനാകാത്തതില്‍ പ്രകോപിതരായി യുവാവിനെ ബന്ധുക്കളായ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഡല്‍ഹിയില്‍ നിന്ന് യുപിയില്‍ ബിജ്നോറിലെ മലക്പൂരില്‍ തിരിച്ചെത്തിയ 23 കാരനാണ് കൊല്ലപ്പെട്ടത്.

മെയ് 19 നാണ് ഡെയ്ലി വേജ് വര്‍ക്കറായ മഞ്ജീത് സിങ് ബിജ്നോറില്‍ മടങ്ങിയെത്തിയത്. മടങ്ങിയെത്തിയതിനു ശേഷം തെര്‍മന്‍ സ്‌ക്രീനീങ്ങ് നടത്തിയിരുന്നു. എന്നാല്‍ ഇത് നെഗറ്റീവ് ആയിരുന്നതിനാല്‍ യുവാവ് കൊവിഡ് പരിശോധന നടത്തിയിരുന്നില്ല.

അതേസമയം യുവാവിന് കൊവിഡ് ബാധയുണ്ടെന്ന സംശയത്താല്‍ മഞ്ജീതിന്റെ കസിന്‍സായ കപിലും മനോജും യുവാവിനോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ലാത്തിക്കൊണ്ട് അതിക്രൂരമായ മര്‍ദ്ദിച്ചത്. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായ പരിക്കേറ്റ മഞ്ജീതിനെ മീററ്റിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News