ചെന്നിത്തലയില്‍ ദമ്പതിമാര്‍ വാടകവീടിനുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ: ചെന്നിത്തലയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയായ അടൂര്‍ കുരമ്പാല കുന്നുകോട്ട് വിളയില്‍ ജിതിന്‍ (30), വെട്ടിയാര്‍ സ്വദേശി ദേവിക ദാസ് (20)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ജിതിനെ തൂങ്ങിമരിച്ചനിലയിലും ദേവിയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുന്‍പ് ജിതിനോടൊപ്പം ദേവിക ദാസ് ഇറങ്ങി പോയതിനു കുറത്തികാട് പോലീസ് ജിതിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ദേവിക ദാസ് ബാലികസദനത്തില്‍ താമസിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയായതിനു ശേഷം വീണ്ടും ദേവിക ജിതിനോടൊപ്പം പോവുകയും മാര്‍ച്ച് 18-ന് ചെന്നിത്തലയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ പെയിന്റിങ് കരാറുകാരന്‍ ജിതിന്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് തിരക്കി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News