സിനിമയിലെ ‘അഡ്ജസ്റ്റുമെന്റുകളെ’ക്കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് പിന്തുണ ലഭിച്ചില്ല; ഡബ്ല്യൂ.സി.സിക്കെതിരെ നടി ഹിമ ശങ്കര്‍
ഡബ്ല്യു.സി.സിയില്‍ നിന്നു സംവിധായിക വിധു വിന്‍സെന്റ് രാജിവെച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉടലെടുക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ഹിമ ശങ്കര്‍. സിനിമയിലെ ‘അഡ്ജസ്റ്റുമെന്റുകളെ’ക്കുറിച്ച് പറഞ്ഞപ്പോള്‍ ഡബ്ല്യുസിസിയില്‍ നിന്ന് പോലും തനിക്ക് പിന്തുണ ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ഹിമ ശങ്കര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇത് തന്നെ ചൂണ്ടിക്കാട്ടിയാണ് ഹിമ വീണ്ടും വിമര്‍ശനം ഉന്നയിച്ചിപിക്കുന്നത്.
സംഭവത്തില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്തും രംഗത്ത വന്നിട്ടുണ്ട്. ആരോപണങ്ങള്‍ പുരുഷന്മാരുടെ കുടില തന്ത്രമാണെന്നാണ് പാര്‍വ്വതി പറഞ്ഞത്. ഡബ്ലിയുസിസിക്കെതിരെ വിധു വിന്‍സെന്റ് ഉന്നയിച്ച ആരോപണങ്ങളില്‍ സംഘടനക്കൊപ്പമെന്ന് വ്യക്തമാക്കിയാണ് പാര്‍വതിയുടെ മറുപടി. വിവാദങ്ങളില്‍ പരോക്ഷമായി പ്രതികരിച്ചായിരിന്നു താരത്തിന്റെ ഫേസ്ബുക് പോസ്റ്റ്. ഫ്രഞ്ച് സാഹിത്യകാരന്‍ ആല്‍ബര്‍ട്ട് കമ്യൂസിന്റെ വരികള്‍ ഉദ്ധരിച്ചു നല്‍കിയ പോസ്റ്റിന് ലഭിച്ച കമന്റുകള്‍ക്ക് മറുപടിയായാണ് താരം അപവാദ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് മറുപടി നല്‍കിയത്. വിവാദങ്ങള്‍ പുരുഷന്മാരുടെ കുടില തന്ത്രമാണെന്നും, വിഷയത്തില്‍ പരസ്യ ചര്‍ച്ചയ്‌ക്കോ, ചെളിവാരിയെറിയലിനോ ഇല്ലെന്നും നടി വ്യക്തമാക്കി.
ഹിമ ശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം
ഒരു സംഘടന പ്രത്യേകിച്ചും , സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്നം എന്ന് ആദ്യം വിചാരിക്കാം …. പ്രിവിലേജിന്റെ , കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയിൽ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കിൽ പുരുഷൻമാർ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടൽ സ്ത്രീകൾ ഉള്ള സംഘടനയിൽ ആകും …. എനിക്ക് പാർവ്വതിക്ക് ഒരു മെയിൽ എന്റെ സിനിമയുടെ details അയക്കട്ടെ എന്ന് ചോദിച്ച് അയച്ചത് ഓർമ്മ വരുന്നു …. ഒരു റെക്കൊനിഷൻ റിപ്ലെ എന്നത് ഒരു ക്ലിക്ക് away ആയിട്ടു പോലും ലഭിച്ചില്ല എന്നത് , മോശമായി തോന്നി . ഒരു NO ആണെങ്കിലും , it was respect…. ചിലപ്പോൾ നാളെ നിങ്ങളൊന്നും ആരുമല്ലായിരിക്കും, ഞങ്ങളിൽ ചിലര് ഇവിടെ ഉണ്ടായിരിക്കാം …. ചിലപ്പോൾ തിരിച്ചും … WCC കാലത്തിന്റെ ആവശ്യമാകട്ടെ, എനിക്കതിൽ ഇനിയും പ്രതീക്ഷകൾ ഉണ്ട് … പക്ഷേ ഒപ്പം സഞ്ചരിക്കാൻ ഇന്ന് വരെ ആരെയും സോപ്പിട്ട് നിന്ന് കാര്യം നേടൽ ശീലമല്ലാത്തതു കൊണ്ട് സാധ്യമല്ല…. ഒറ്റക്ക് നിൽക്കുക … WCC കുറച്ച് പേരുടെ താത്പര്യങ്ങൾ അല്ല …. സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല …. പുറത്ത് നിന്ന് സപ്പോർട്ട് ചെയ്യും , അകത്ത് നിൽക്കാൻ എന്റെ സ്വഭാവം നിങ്ങൾക്കു പറ്റിയതല്ല … എന്ന് പറഞ്ഞു കൊണ്ട് … വിധു വിൻസന്റിനൊപ്പം നിൽക്കുന്നു , എനിക്ക് അവരെ പേർസണലി ഒട്ടും അറിയില്ല എന്ന് തന്നെ പറയട്ടെ…. സപ്പോർട് ചെയ്യാൻ ആളുള്ളവർക്ക് വിധു വിൻസന്റിനെ മനസിലാകണം എന്നില്ല … ഞാൻ WCC യിൽ active Partner അല്ല … എന്റെ കൂടെ നിന്നിട്ടില്ല വളരെ സീരിയസ് ആയ പ്രശ്നങ്ങൾ ഉന്നയിച്ചപ്പോഴും … ഒരു കാൾ പോലും വിളിച്ചിട്ടില്ല … എന്ത് കൊണ്ട് എന്നതിന് ഒരു ആൻസർ പ്രതീക്ഷിക്കുന്നു …. അല്ലെങ്കിൽ നിരന്തരം പ്രതികരിക്കുന്ന 3ാം കിട സിനിമാക്കാരിയാണോ , കച്ചവട സിനിമയിൽ കാര്യമായി അഭിനയിക്കാത്ത ഞാൻ നിങ്ങൾക്കു . അത്യാവശ്യം സിനിമകളിൽ കൂടെ നിൽക്കുന്നവരേക്കാൾ കൂടുതൽ അഭിനയിച്ചിട്ടുണ്ട് ഹേ… എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ് … ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തിൽ കൂടുതൽ ക്രിയേറ്റീവ് ആക്കും … ആരുടേയും താത്പര്യങ്ങൾക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ …. OTT ക്കാലത്ത് പലതിനും പ്രസക്തി കുറയും… കാലം മാറുന്നു …
അത് ആണും പെണ്ണും ഓർത്താൽ നന്ന്…
Vidhu Vincent #WCC