കണ്ണൂരിലെ ദമ്പതികളുടെ മരണത്തില്‍ വഴിത്തിരിവ്; ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

കണ്ണൂര്‍: മുഴക്കുന്നില്‍ ദമ്പതികളെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരിന്നുവെന്ന് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് പോലീസിന്റെ സ്ഥിരീകരണം.

കഴിഞ്ഞ ദിവസമാണ് പൂവളപ്പില്‍ മോഹന്‍ദാസ് ഭാര്യ ജ്യോതി എന്നീ ദമ്ബതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വീടിന്റെ ഉത്തരത്തില്‍ തൂങ്ങിയ നിലയിലും ഭാര്യ താഴെ കട്ടിലില്‍ മരിച്ച കിടക്കുന്ന നിലയിലുമായിരുന്നു മൃതദ്ദേഹം.

മദ്യപാനിയായ മോഹനന്‍ ഭാര്യ ജ്യോതിയെ മദ്യപിച്ചെത്തി വഴക്കിടുന്നതും മര്‍ദിക്കുന്നതും പതിവായിരുന്നെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News