30 C
Kottayam
Monday, November 25, 2024

ഡൽഹിയെ നടുക്കി കൂട്ടക്കൊല; ദമ്പതികളും ജോലിക്കാരിയും കൊല്ലപ്പെട്ടു, 2 വയസ്സുകാരിക്ക് അത്ഭുതരക്ഷ

Must read

ന്യൂഡൽഹി∙ ഡൽഹി അശോക് വിഹാറിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും അതിദാരുണമായി കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നു പൊലീസ്. ചൊവ്വാഴ്ച രാവിലെ എട്ടിനും ഒൻപതിനും ഇടയിലാണു മൂന്നു കൊലപാതകങ്ങൾ നടന്നതെന്നു പൊലീസ് സ്ഥീരികരിച്ചു. അശോക് വിഹാറിൽ താമസിക്കുന്ന സമീർ അഹുജ (38), ഭാര്യ ശാലു (35), വീട്ടുജോലിക്കാരി സ്വപ്‌ന (33) എന്നിവരാണു കൊല്ലപ്പെട്ടത്. ഹാളിൽ ഉറങ്ങുകയായിരുന്ന ദമ്പതിമാരുടെ രണ്ട് വയസ്സുകാരിയായ മകളെ സുരക്ഷിതമായ നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.

ഏറെ നേരം തിരഞ്ഞിട്ടും കൊലയാളികൾക്കു കണ്ടെത്താൻ സാധിക്കാതിരുന്നതിനാൽ മാത്രമാണു കുഞ്ഞ് രക്ഷപ്പെട്ടതെന്നു അശോക് വിഹാർ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. സമീർ അഹൂജയുടെ വീട്ടിൽ രാവിലെ 8 മണിയോടെ അഞ്ചംഗം സംഘം രണ്ട് ബൈക്കുകളിലായി എത്തുന്നതിന്റെയും ഒൻപതു മണിയോടെ ധൃതിയിൽ മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിൻ(19), സുജിത് (21) എന്നീ യുവാക്കളാണ് പൊലീസിന്റെ പിടിയിലായത്.

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നും എന്നാൽ കൊലപാതകത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ശാലു അഹൂജ നടത്തിയിരുന്ന ബ്യൂട്ടിപാർലറിലെ മുൻജീവനക്കാരനാണെന്നും പൊലീസ് പറയുന്നു. മോശം പെരുമാറ്റത്തിന്റെ പേരിൽ ഇയാളെയും പെൺസുഹൃത്തിനെയും കഴിഞ്ഞ ദിവസം ശാലു അഹൂജ പുറത്താക്കിയിരുന്നു. സമീറുമായും ഇരുവരും കലഹിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇവരുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. വീടിനോടു ചേർന്നു തന്നെയാണ് ബ്യൂട്ടി പാർലറും പ്രവർത്തിച്ചിരുന്നത്.

ദമ്പതികളുടെ മുൻ ജീവനക്കാരനും പെൺസുഹൃത്തുമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ദമ്പതികളുടെ വീട്ടിലെത്തിയ അഞ്ചംഗം സംഘത്തിലെ മറ്റു മൂന്നു പേർക്കുമായി തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുമെന്ന് അശോക് വിഹാർ പൊലീസ് അറിയിച്ചു.

രാവിലെ ഏഴു മണിയോടെയാണ് പതിവുപോലെ സ്വപ്‌ന അഹൂജയുടെ വീട്ടിലെത്തിയതെന്നും, അവർ വീട്ടിലുണ്ടായിരുന്നുവെന്ന ഒറ്റക്കാരണത്താലാണ് അവരെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. കഴുത്തറുത്താണ് രണ്ട് സ്ത്രീകളെയും പ്രതികൾ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മൂന്നുപേരെയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതികൾ ആക്രമിച്ചിരുന്നു. നാല് നിലയുള്ള കെട്ടിട്ടത്തിന്റെ താഴത്തെ നിലയിലാണ് ശാലുവിന്റെയും സ്വപ്നയുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.

ഒന്നാം നിലയിൽ തറയിൽ കമിഴ്‍ന്നു കിടക്കുന്ന നിലയിലായിരുന്നു സമീറിന്റെ മൃതദേഹം. സമീറിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. സമീറിന്റെ ശരീരത്തിലും നിരവധി മുറിവുകൾ ഉണ്ട്. ഒന്നാം നിലയിലെ ഹാളിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്രതികളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

Popular this week