24.3 C
Kottayam
Friday, November 22, 2024

രാജ്യം വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേക്ക്? മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തിങ്കളാഴ്ച

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കുമെന്നാണ് വിവരം. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഭരണതലത്തില്‍ ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം രാജ്യത്തെ സാമ്പത്തിക സ്ഥിതി തകരും എന്നതു ചൂണ്ടിക്കാട്ടി വ്യവസായ ലോകം ഇതിനെ എതിര്‍ക്കുന്നുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, ഇക്കാര്യങ്ങളടക്കം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. അണ്‍ലോക്ക് പ്രക്രിയ (അണ്‍ലോക്ക് 3.0) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവരും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബിഹാര്‍, അസം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തെലങ്കാന, ആന്ധ്ര, യുപി, കര്‍ണാടക, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളോട് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു. 757 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി. അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 63.53 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് രോഗവ്യാപനം വലിയതോതില്‍ ആശങ്കപ്പെടുത്തുന്നത്. തമിഴ്നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. അമ്പതിനായിരത്തിലേറെ രോഗികളാണ് കര്‍ണ്ണാടകത്തില്‍ നിലവില്‍ ചികിത്സയിലുള്ളത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗബാധ കുറയുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ രണ്ടായിരത്തിന് മുകളിലാണ്. ഈ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ കേന്ദ്രസംഘത്തെ അയച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിൽ ധനുഷും നയൻതാരയും ; മുഖംകൊടുക്കാതെ താരങ്ങൾ

ചെന്നൈ: തമിഴകത്ത് ചൂടേറിയ ചർച്ചയായി മാറിയിരിക്കുകയാണ് നയൻതാരയുടെ നെറ്റ്‌നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി . ഇപ്പോഴിതാ ഒന്നിച്ചൊരു ചടങ്ങിൽ എത്തിയിരിക്കുകയാണ് നയൻതാരയും ധനുഷും . നിർമാതാവ് ആകാശ് ഭാസ്‌കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വിഘ്‌നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്....

നവീൻ ബാബുവിന്റെ മരണം: തെളിവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയിൽ

കണ്ണൂർ : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകൾ സംരക്ഷിക്കാൻ കോടതിയെ സമീപിച്ച് ഭാര്യ കെ മഞ്ജുഷ . ഹർജി 23-ന് കോടതി പരിഗണിക്കും. രേഖകൾ സംരക്ഷിച്ചില്ലെങ്കിൽ,...

ഓസ്ട്രേലിയയിലും രക്ഷയില്ല! പെർത്ത് ടെസ്റ്റിൽ തകർന്നടിഞ്ഞ് ഇന്ത്യ; രണ്ടക്കം കടന്നത് 4 പേര്‍ മാത്രം

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 150ന് പുറത്ത്. നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ...

ഭാര്യ പ്രസവത്തിനായി ലേബർ റൂമിൽ, ഭാര്യയുടെ ബന്ധുവിനെ ആശുപത്രി മുറിയിൽ പീഡിപ്പിച്ചു; പ്രതിക്ക് തടവ് ശിക്ഷ

തൃശൂര്‍: ഭാര്യയുടെ ബന്ധുവായ കുട്ടിയ വിവിധ ഘട്ടങ്ങളില്‍ ബലാത്സംഗം ചെയ്ത 45 കാരനെ കുന്നംകുളം പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി...

ഹർത്താൽ മാത്രമാണോ ഏക സമര മാര്‍ഗ്ഗം? ഭരണത്തിലിരിയ്ക്കുന്ന എൽ.ഡി.എഫ് ഹർത്താൽ എന്തിന്? വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. വയനാട്ടിലെ എല്‍ഡിഎഫ് - യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.