ന്യൂഡല്‍ഹി: കോവിഡ് വൈറസ് ലബോറട്ടറിയില്‍ നിന്നുള്ളതാണെന്നും പ്രകൃതിയില്‍ നിന്നുള്ളതല്ലെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി. പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഗഡ്‌കരിയുടെ പ്രതികരണം.”കൊവിഡിനൊപ്പം ജീവിക്കാനുള്ള കല നാം സ്വായത്തമാക്കണം. ഇതൊരു പ്രകൃതി വൈറസല്ല. കൃത്രിമ വൈറസാണ്, ലബോറട്ടറിയില്‍ നിന്നുള്ളവൈറസാണിത്.
രാജ്യങ്ങള്‍ വാക്‌സിന്‍ സൃഷ്‌ടിക്കാന്‍ പാടുപെടുകയാണ്. വാക്‌സിന്‍ കണ്ടെത്തിയാല്‍ ഭയം ലഘൂകരിക്കാനും പ്രശ്‌നം പരിഹരിക്കാനും കഴിയും” നിതിന്‍ ഗഡ്‌കരി പറഞ്ഞു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ യു.എസ്. ഭരണകൂടം ഒന്നടങ്കം കോവിഡ് വിഷയത്തില്‍ ചൈനയ്‌ക്കെതിരേ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍നിന്ന് ഈ ദിശയിലുള്ള ആദ്യ പ്രതികരണമാണിത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News