കുവൈത്ത്: കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല സ്വദേശിനിയായ ആനി മാത്യുവാണ് മരിച്ചത്, കുവൈത്ത് ബ്ലഡ് ബാങ്കില്‍ നഴ്സായിരുന്ന ആനി മാത്യു ജാബിര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു.
കൂടാതെ രാജ്യത്ത് 233 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 751 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 82 ആയി.ഇതുവരെ 11,028 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 162 പേര് ഉള്‍പ്പെടെ 3263 പേര് രോഗമുക്തി നേടി. ബാക്കി 7683 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 169 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 2,27,000 ത്തിലേറെ പേര് നിരീക്ഷണത്തില്‍ ഉണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News