കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ ലോകവ്യാപകമായി 4,985,825 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,24,889 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,58,441 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 15,70,583, റഷ്യ- 2,99,941, സ്‌പെയിന്‍- 2,78,803, ബ്രസീല്‍- 2,71,885, ബ്രിട്ടന്‍- 248,818, ഇറ്റലി- 22,6,699, ഫ്രാന്‍സ്- 1,80,809, ജര്‍മനി- 1,77,827, തുര്‍ക്കി- 151,615, ഇറാന്‍- 124,603, ഇന്ത്യ- 106,475.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 93,533, റഷ്യ- 2,837, സ്‌പെയിന്‍- 27,778, ബ്രസീല്‍- 17,983, ബ്രിട്ടന്‍- 35,341, ഇറ്റലി- 32,169, ഫ്രാന്‍സ്- 28,022, ജര്‍മനി- 8,193, തുര്‍ക്കി- 4,199, ഇറാന്‍- 7,119, ഇന്ത്യ- 3,302.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News