അറസ്റ്റിലായ പോക്‌സോ കേസ് പ്രതിയ്ക്ക് കൊറോണ ലക്ഷണങ്ങള്‍; ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

കാസര്‍കോട്: കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത പോക്സോ കേസ് പ്രതിയായ യുവാവിനെ കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേസില്‍ പ്രതിയായതോടെ കഴിഞ്ഞവര്‍ഷം യുവാവ് നാട്ടില്‍ നിന്നു വിദേശത്തേക്ക് കടന്നിരുന്നു. ഇയാള്‍ മംഗളൂരു വിമാനത്താവളത്തില്‍ എത്തിയതായി കഴിഞ്ഞദിവസം പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് എത്തി പിടികൂടുകയായിരുന്നു. മലേഷ്യയില്‍നിന്നാണ് ഇയാള്‍ വന്നതെന്നാണ് വിവരം. അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസിന് ഇക്കാര്യം അറിയില്ലായിരുന്നു.

പ്രതിയെ കഴിഞ്ഞദിവസം തന്നെ കാസര്‍കോട് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാസര്‍കോട് സബ് ജയിലില്‍ എത്തിച്ചതോടെയാണ് ഇയാള്‍ മലേഷ്യയില്‍ നിന്നാണ് വന്നതെന്ന വിവരം ലഭിച്ചത്. മാത്രമല്ല, യുവാവിന് ജലദോഷവും ചെറിയ പനിയുമുണ്ടായിരുന്നു. ഉടന്‍തന്നെ ജയില്‍ സൂപ്രണ്ട് ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയും യുവാവിനെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News