27.8 C
Kottayam
Friday, May 31, 2024

കൊറോണ :സ്കൂളുകൾക്ക് മൂന്നുദിവസം അവധി

Must read

പത്തനംതിട്ട:അഞ്ചുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഈ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി നൽകി.ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.

പത്തനംതിട്ട ജില്ലയിലെ അംഗന്‍വാടി, പോളിടെക്‌നിക് കോളജ്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (മാര്‍ച്ച് ഒന്‍പതു
മുതല്‍ 11 വരെയാണ്) ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരിക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍, രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

പരീക്ഷാ സെന്ററുകളില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിഎയുടെ നേതൃത്വത്തില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week