ഒമാനിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി

മസ്‌ക്കറ്റ് : ഒമാനിൽ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ഒമാൻ സ്വദേശികളിലും,നാല് ഇറാനിയൻ പൗരന്മാരിലുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

നേരത്തെ ആറ് പേര്‍ക്കാണ് ഒമാനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ഒമാനിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പന്ത്രണ്ടായി. ഇറാനില്‍ നിന്ന് എത്തിയവര്‍ക്കാണ് വൈറസ് ബാധയുണ്ടായതെന്നും അധികൃതര്‍ അറിയിച്ചിരുന്നു. പുതിയതായി വൈറസ് ബാധയേറ്റ ആറ് പേരെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിന് വിധേമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News