ഇടുക്കി: കർണാടകയിലെ കോൺഗ്രസിന്‍റെ മിന്നും വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ഇടുക്കിയിൽ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണ് മരിച്ചു. വണ്ടിപ്പെരിയാർ കറുപ്പുപാലം പ്രഭുഭവനത്തിൽ എസ്ഡി സെൽവകുമാർ എന്ന 49കാരനാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം വാങ്ങാൻ കടയിൽ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സെല്‍വ കുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു.
സഹപ്രവർത്തകർ ഉടൻ വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ വച്ച് നടക്കും. ഭാര്യ സുന്ദരി. മക്കൾ: പ്രഭു, പ്രിയ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News