KeralaNews

നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം വാങ്ങി 5 സീറ്റുകള്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിറ്റു,ആരോപണവുമായി മാധ്യമ പ്രവർത്തകൻ

പാലക്കാട്:) പ്രമുഖ കോണ്‍ഗ്രസ് നേതാവ് സീറ്റുകള്‍ പണം വാങ്ങി വിറ്റതായി ആരോപണം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ പി കെ സുരേഷ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ആലത്തൂര്‍, തവനൂര്‍ സീറ്റുകള്‍ അടക്കം അഞ്ചെണ്ണം മൂന്ന് കോടി മുതല്‍ അഞ്ച് കോടി വരെ വാങ്ങിയാണ് കച്ചവടമാക്കിയതെന്നാണ് പോസ്റ്റിലൂടെ പറയുന്നത്. തവനൂര്‍ സീറ്റിനായി അഞ്ച് കോടി വാങ്ങിയെന്നും സുരേഷ് കുമാര്‍ ആരോപിക്കുന്നു.

മറ്റൊരു മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ വെച്ചാണ് തവനൂരിലെ സീറ്റ് കച്ചവടം ഉറപ്പിച്ചതെന്നും സീറ്റിനായി ആദ്യാവസാനം വരെ ഒരു പ്രമുഖ പത്രത്തിന്റെ ലേഖകന്‍ ഇടപെട്ടെന്നും അദ്ദേഹം കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

2019 ലെ റംസാൻ നോമ്പ് കാലത്താണ് ഫിറോസ് കുന്നും പറമ്പിലിന് എതിരെ ആദ്യമായി ശക്തമായ എതിർപ്പുകൾ ഉയരുന്നത്… രണ്ട് കൊല്ലം കഴിഞ്ഞുള്ള മറ്റൊരു റംസാൻ നോമ്പ് കാലത്ത് ഫിറോസ് നിശിതമായ വിമർശനങ്ങൾക്ക് വിധേയനാകുകയും ഫിറോസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണ ആവശ്യം ഉയർന്നു വരുന്നു..
അന്നും ഫിറോസിനോട് ഒറ്റക്കാര്യമേ ഞാൻ പറഞ്ഞുള്ളൂ… രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക നിയമങ്ങൾക്ക് വിധേയമായി സുതാര്യമായി കാര്യങ്ങൾ ചെയ്യുക എന്ന് ..

പക്ഷേ അവന്റെ വിവരക്കേടു കൊണ്ട് നിയമപരമായി അവൻ കാര്യങ്ങൾ ചെയ്തില്ല.. 2019 ൽ ഒറ്റപ്പാലം സൗത്ത് ഇന്ത്യൻ ബാങ്കിലെ അക്കൗണ്ടിൽ വന്ന ഒരു കോടി 30 ലക്ഷത്തിൽ പരം രൂപയിൽ നിന്ന് ഒരു കോടി 5 ലക്ഷം രൂപ ഒറ്റ RTGS ട്രാൻസ്ഫറിലൂടെ മറ്റൊരു അക്കൗണ്ടിലേക്ക് ഫിറോസ് മാറ്റാൻ ശ്രമിച്ചത് ബാങ്ക് മാനേജർ തടഞ്ഞതിന്റെ പേരിൽ ഫാൻസ് വെട്ടുക്കിളി കൂട്ടത്തെ രംഗത്തിറക്കി ബാങ്കിനെതിരെ നടന്ന കടന്നാക്രമണത്തിന്റെ പേരിലാണ് 2019 ൽ ഫിറോസിന് എതിരെ എതിർപ്പുകൾ ഉയർന്നത്…

ഫിറോസ് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ ചിലർക്കെങ്കിലും ആശ്വാസമാകുന്നതിന്റെ പേരിൽ ഫിറോസിന് എതിരെ ഉയർന്ന ആക്ഷേപങ്ങളിൽ മഹാ ഭൂരിപക്ഷം cpim അനുഭാവികളും ഇതുവരെ കണ്ണടച്ചു..
ഫിറോസിന് എതിരെ CPM അനുഭാവികളുടെ രോഷം ശക്തമായത് മുഖ്യമന്ത്രി പിണറായി വിജയനെയും ഫിറോസിനെയും കൂട്ടിക്കെട്ടി പിണറായിയെ ഇകഴ്ത്തി ഫിറോസിനെ പുകഴ്ത്തി സൈബർ ലീഗുകാർ നടത്തിയ പ്രചരണങ്ങളോടെയാണ്..

ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്കെതിരെ ഫിറോസിന്റെ വെട്ടുക്കിളി കൂട്ടം വായ്ത്താളവുമായി ഇറങ്ങിയെങ്കിലും ഒരു താക്കീതിന് അപ്പുറത്ത് ഫിറോസിനെതിരെ നടപടികളുമായി ടീച്ചറും പോയില്ല…
പക്ഷേ ഫിറോസിന് ലഭിച്ച കൃത്രിമ സ്വീകാര്യത വെച്ച് CPM നെ ചൊറിയാനും CPM നെ തകർക്കാനും ശ്രമം തുടങ്ങിയതോടെ ഫിറോസിന്റെ നിഗൂഢ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ വിവര ശേഖരണങ്ങൾ Cpm അനുഭാവികൾ തുടങ്ങി… സമഗ്രമായ വിവരങ്ങൾ ലഭിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും യഥേഷ്ടം പണം വാരിയെറിഞാണ് ഫിറോസ് തന്റെ പ്രതിച്ഛായ സൃഷ്ടിച്ചെടുത്തത്.
ലോക്സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകൾ മുഖ്യധാരാ മാധ്യമങ്ങളുടെ ഭൂരിഭാഗം പ്രാദേശിക റിപ്പോർട്ടർമാരുടെയും മിക്കവാറും ഓൺലൈൻ മാധ്യമ ഉടമകളുടെയും ചാകരക്കാലമാണ്… വലതു പക്ഷ സ്ഥാനാർത്ഥികളിൽ നിന്നും മോശമല്ലാത്ത ഫണ്ട് ഇവർക്ക് തടയും… ( അത് വാങ്ങണോ എന്നത് വാങ്ങുന്നവരുടെ ധാർമ്മികതയ്ക്ക് വിടുന്നു… )

എന്നാൽ മര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചു കൊണ്ടുള്ള ഒരു മാധ്യമ പർച്ചേസ് ആണ് പാലക്കാട് കേന്ദ്രീകരിച്ച് ഉണ്ടായത്.. ഈ കൂട്ടുകച്ചവടത്തിന്റെ പിമ്പിങ്ങ് പാലക്കാട് മനോരമയിലെ ബിനോയ് രാജൻ വർഗീസ് എന്ന റിപ്പോർട്ടറും… സാധാരണ ഒരു മാധ്യമ പ്രവർത്തകനെയും വ്യക്തിപരമായി വിമർശിച്ച് എഴുതാൻ എന്റെ ടൈംലൈൻ ഉപയോഗിക്കാറില്ല…

പക്ഷേ മാധ്യമ പ്രവർത്തകൻ എന്ന ഐഡിന്റിറ്റി ദുരുപയോഗം ചെയ്ത് ബിനോയ് രാജൻ നിരന്തരമായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ പറയാതെ പോയാൽ സത്യസന്ധമായി മാധ്യമ പ്രവർത്തനം നടത്തുന്ന മുഖ്യധാരാ മാധ്യമങ്ങളിലെ എഡിറ്റോറിയൽ ഡെസ്ക് അടക്കമുള്ള ഉയർന്ന ചുമതലകൾ വഹിക്കുന്ന മാധ്യമ പ്രവർത്തകരെ അപമാനിക്കലാകും.. നിരന്തരമായ വാർത്തകളിലൂടെ തങ്ങൾക്കിഷ്ടപ്പെട്ട ആളുകളെ ബൂസ്റ്റ് ചെയ്യാൻ പരമാവധി ശ്രമിക്കുക എന്നത് മാധ്യമ പ്രവർത്തകരുടെ ഒരു രീതിയാണ്..

എന്നാൽ അതിന് പണം വാങ്ങി മെറിറ്റ് ഇല്ലാത്തവരെ നിരന്തരം വാർത്തകളിലൂടെ ബിംബവൽക്കരിച്ച് എടുത്ത് മുഖ്യധാരയിൽ പ്രതിഷ്ഠിക്കുന്ന അവസ്ഥ ഉണ്ടായാലോ ? പൊതു ജനം സ്വന്തം പണം മുടക്കി പത്രം വാങ്ങി വായിക്കുന്നത് പത്ര റിപ്പോർട്ടർ പണം വാങ്ങി ചെയ്ത് കൂട്ടുന്ന തരവഴിത്തരം വായിക്കാനല്ല ..  കോൺഗ്രസിലെ ഒരു MP യും ഒരു MLA യും ഒരു പ്രാദേശിക നേതാവും ഉൾപ്പെടുന്ന സിണ്ടിക്കേറ്റിന്റെ ഭാഗമായ ബിനോയ് രാജൻ തന്റെ ഇൻഫ്ലുവൻസ് വെച്ച് ആദ്യം കോൺഗ്രസ് നേതാവ് പാളയം പ്രദീപിന് ആലത്തൂർ സീറ്റ് സംഘടിപ്പിച്ചു കൊടുത്തു.

രണ്ടാമത്തെ കച്ചവടം നടന്നത് ഫിറോസ് കുന്നുംപറമ്പലിന്റെ തവനൂർ സീറ്റ് ആണ്. 5 കോടി രൂപ AICC ജനറൽ സെക്രട്ടറി KC വേണുഗോപാലിന് നൽകിയാണ് തവനൂർ സീറ്റ് ഫിറോസിന് വേണ്ടി ഉറപ്പിച്ച് നൽകിയത്… നന്മ മരത്തിന് വേണ്ടി കോടികൾ മുടക്കി സീറ്റ് വാങ്ങി നൽകാൻ ആളുകൾ ഉണ്ട് എന്നത് ഇനിയും വെളിച്ചത്ത് വരാനുള്ള ദുരൂഹതകൾ ആണ്.  മാർച്ച് 15 ന് രാത്രി ചിറ്റൂർ മുൻ MLA അച്യുതന്റെയും ഇപ്പോഴത്തെ ചിറ്റൂർ കോൺഗ്രസ് സ്ഥാനാർത്ഥിയും അച്ചുതന്റെ മകനുമായ സുമേഷ് അച്ചുതന്റെ വീട്ടിൽ വെച്ചാണ് ഫിറോസിന്റെ സ്ഥാനാർത്ഥിത്വം വേണുഗോപാൽ ഉറപ്പിക്കുന്നത്.

കരാർ പ്രകാരമുള്ള തുകയുടെ അഞ്ചിൽ ഒന്ന് സ്പോട്ടിൽ അസ്വാൻസായി വേണു വന്ന ഇന്നോവയിൽ വെച്ചു കൊടുത്തു.  ഇത്തവണ 7 സീറ്റുകളാണ് കോൺഗ്രസിൽ വേണുഗോപാലിന്റെ ഇഷ്ട പ്രകാരം സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. അതിൽ അഞ്ചെണ്ണം മൂന്ന് കോടി മുതൽ 5 കോടി വരെ വാങ്ങിയാണ് കച്ചവടമാക്കിയത്. ഫിറോസിന് സീറ്റ് ഉറപ്പിച്ച് നൽകാൻ ആദ്യാവസാനം വരെ ശ്രമിച്ചതും ബിനോയ് ആണ്.

ചിറ്റൂരിൽ വെച്ച് വേണുഗോപാൽ സീറ്റ് ഉറപ്പിച്ചു നൽകിയതിന് ശേഷം അച്ചുതന്റെ വീട്ടിൽ നടന്ന സ്നേഹവിരുന്നിലും മൃഷ്ടാന്ന ഭോജനം കഴിച്ചാണ് ബിനോയ് മടങ്ങിയത്. ആലത്തൂരുകാരനായ ഫിറോസിനെ ഫിറോസ് കുന്നും പറമ്പിൽ എന്ന നന്മ മരമാക്കി സമൂഹത്തിൽ പ്രതിഷ്ഠിച്ച് എടുക്കുന്നതിൽ മനോരമ റിപ്പോർട്ടർ പണം വാങ്ങി ചെയ്ത ഇടപെടലുകൾ വളരെ വലുതാണ്… ഫിറോസിനെ വാർത്തകളിലൂടെ താരമാക്കി മനോരമ നൽകിയ അവാർഡിന് പിന്നിലും കളിച്ചത് റിപ്പോർട്ടർ ബിനോയ് രാജൻ തന്നെ…

ദശലക്ഷങ്ങളുടെ പരസ്യം പല വഴികളിലൂടെ കിട്ടിയതോടെ നന്മമരത്തെ താരമാക്കാൻ മനോരമയിലെ ടോപ്പ് മാനേജ്മെന്റിലെ ചിലരും കൂട്ടു നിന്നു..
ഫിറോസ് കുന്നും പറമ്പിൽ തവനൂരിൽ മന്ത്രി KT ജലീലിന് രാഷ്ട്രീയമായി ഒരു എതിരാളിയേ അല്ല… വ്യക്തിത്വത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസ നിലവാരത്തിലും ജലീലിനെക്കാൾ എത്രയോ താഴെയാണ് ഫിറോസ് .. ഉന്നത വിദ്യാഭ്യാസം ഒരാൾക്ക് നേടാൻ കഴിയാത്തത് ഒരു അയോഗ്യതയായി ഞാൻ കാണുന്നില്ല..

എന്നാൽ സമൂഹത്തിൽ അറിയപ്പെടുന്ന ആൾ ആയി മാറിക്കഴിഞ്ഞാൽ ഉന്നതമായ സംസ്കാരം പാലിക്കാൻ തയ്യാറാകണം…  ഫിറോസ് കുന്നും പറമ്പിലിന് വേണ്ടി വളരെ ആസൂത്രിതമായ മാധ്യമ – നവ മാധ്യമ പ്രചരണം പണം ഒഴുക്കി നടക്കുന്നുണ്ട് … തവനൂരിൽ കടുത്ത മത്സരം എന്ന മാധ്യമ വാർത്തകളും സർവേ റിപ്പോർട്ടുകളും ഇത്തരം പണം ഒഴുക്കലുകളുടെ സൃഷ്ടിയാണ് … സങ്കുചിത താൽപ്പര്യത്തിന് വഴങ്ങി പ്രാദേശിക ബ്യൂറോകളിലെ പ്രവർത്തകൻ അയച്ചു കൊടുക്കുന്ന റിപ്പോർട്ട് എടുത്ത് വാർത്തയും സർവേ റിപ്പോർട്ടുമായി മാധ്യമങ്ങളുടെ സെൻട്രൽ ഡെസ്കുകൾ പ്രസിദ്ധീകരിക്കുന്നു…

കോൺഗ്രസ് മത്സരിപ്പിച്ച സ്ഥാനാർത്ഥികളിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയായിരുന്നു കുന്നും പറമ്പിൽ … അയാൾ തന്നെ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്ന കേസുകൾ ഭവനഭേദനം, സ്ത്രീകളെ അക്രമിക്കൽ , സ്ത്രീകളെ അധിക്ഷേപിക്കൽ എന്നീ കേസുകളിലെ പ്രതി എന്നതാണ്…  ചാരിറ്റി ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് 2017 ൽ ആണ് ഫിറോസ് കുന്നും പറമ്പിലിന് എതിരെ ആലത്തൂർ സ്റ്റേഷനിൽ ആദ്യ പരാതി എത്തിയത്. അന്ന് SI ആയിരുന്ന അനീഷ് ആ പരാതി ഒതുക്കി തീർത്തു.

പരാതിക്കാരിയുടെ പിന്നിൽ അന്ന് ഉണ്ടായിരുന്നത് പ്രാദേശിക BJP പ്രവർത്തകർ ആയിരുന്നതിനാൽ ദുരുദ്ദേശം സംശയിച്ച് പ്രാദേശിക CPM പ്രവർത്തകർ ആ വിഷയത്തിൽ ഇടപെട്ടില്ല…  പണം കൊണ്ട് എന്തും സാധിക്കാമെന്ന് അവിടം മുതലാണ് ഫിറോസ് തീരുമാനിച്ച് കാര്യങ്ങൾ നടപ്പാക്കി തുടങ്ങിയത്. ഈ SI അനീഷിന്റെ പാലക്കാട് ആലത്തൂർ കണ്ണമ്പ്ര ചൂർക്കുന്നിലെ വീട് നിർമ്മാണത്തിന്റെ പ്രധാന സാമ്പത്തിക സഹായി ആയി ഫിറോസ് മാറിയതിന് പിന്നിൽ പഴയ തട്ടിപ്പ് കേസ് ഒതുക്കി തീർക്കൽ ആയിരുന്നു.

അവിടെ നിന്നാണ് ഇന്നീ കാണുന്ന നെന്മ മരത്തിന്റെ വളർച്ച ആരംഭിക്കുന്നത്.
IPC 420, IPC 120 B പ്രകാരം ഉള്ള . വകുപ്പുകൾ ചേർത്ത് ഫിറോസിന് എതിരെ FIR രജിസ്റ്റർ ചെയ്യാൻ വേണ്ടി എഴുത്തുപണികൾ പൂർത്തീകരിച്ചതിന് ശേഷമാണ് SI അനീഷ് പരാതി മുക്കി കേസ് ഒതുക്കിയത്. 2012 – 13 കാലത്ത് 23 ദിവസം ജയിലിൽ കിടന്നത് എന്തിനാണെന്ന് നന്മ മരത്തിന് ഇപ്പോൾ ഓർമ്മയില്ലത്രേ… ആ കേസും പണം മുടക്കി പിന്നീട് ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റിൽ ഒതുക്കി തീർത്തു.. ഫിറോസിന് എതിരെ ഉയർന്ന് വന്ന പല പരാതികളും അക്കാലത്ത് ഒതുക്കി തീർത്തത് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജബ്ബാർ മാഷ് ആയിരുന്നു.

ഇപ്പോൾ ഫിറോസിന് വേണ്ടി നടക്കുന്ന പെയ്ഡ് ന്യൂസുകളുടെ പിന്നിൽ കളിക്കുന്നതും മറ്റ് മാധ്യമ പ്രവർത്തകരെ സാമ്പത്തികമായി ഡീൽ ചെയ്യുന്നതും മനോരമയുടെ ബിനോയ് രാജൻ ആണ് … ബിനോയ് വഴി പല ഘട്ടങ്ങളിലും ഫിറോസിന്റെ പണം കൈപ്പറ്റിയ പ്രധാന മാധ്യമ പ്രവർത്തകരുടെ പേരുകൾ ഇപ്പോൾ പറയുന്നില്ല…

ഏതു വിധേനയും തവനൂരിൽ KT ജലീലിനെ തോൽപ്പിക്കുക എന്ന മുസ്ലിം ലീഗിന്റെ കുടിപ്പക തീർക്കാൻ ലീഗ് കോൺഗ്രസുകാരനായി പ്രച്ഛന്ന വേഷം കെട്ടിച്ചിറക്കിയ ലീഗുകാരനായിരുന്നു ഫിറോസ് കുന്നുംപറമ്പിൽ … ഫിറോസിന് സീറ്റ് ഒപ്പിച്ച് നൽകാൻ KC വേണുഗോപാലിന് 5 കോടി നൽകിയത് ലീഗുകാർ സമാഹരിച്ചതാണ്… CPM നിട്ട് ചൊറിയാൻ വേണ്ടി ലീഗിന്റെ ടൂൾ ആയി ഫിറോസ് മാറിയതോടെ ഫിറോസിന്റെ കാര്യത്തിൽ ഒരു തീരുമാനമായി…

പിൻകുറി :- LDF ന്റെ ത്രസിപ്പിക്കുന്ന വിജയം ആഘോഷിച്ച ആലത്തൂരുകാർ ഫിറോസ് കുന്നുംപറമ്പിലിന്റെ ആലത്തൂരിലെ വീട്ടിന് മുമ്പിൽ വരെ പടക്കം പൊട്ടിച്ചു… പണി ആലത്തൂരിൽ നിന്ന് തന്നെ തുടങ്ങി എന്ന് മനസ്സിലാക്കിയതോടെ പ്രശ്നങ്ങൾ എങ്ങിനെയും ഒതുക്കി ഉപദ്രവിക്കരുത് എന്ന അഭ്യർത്ഥനയുമായി ഫിറോസിന്റെ അടുത്ത ആളുകൾ ആലത്തൂരിലെ പ്രാദേശിക CPIM നേതാക്കളെ സമീപിച്ചു കഴിഞ്ഞു.. അതിന്റെ തുടർച്ചയിൽ ആണ് പിണറായിയെ പുകഴ്ത്തി പരസ്യ പ്രസ്താവനയുമായി ഫിറോസ് രംഗത്തു വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button