26.2 C
Kottayam
Friday, June 5, 2026

ആലപ്പുഴയില്‍ വീട്ടമ്മ മരിച്ചെന്ന് കരുതി ചിതയൊരുക്കി ബന്ധുക്കള്‍; പക്ഷെ തേടിയെത്തിയത് ആശ്വാസ വാര്‍ത്ത

Must read

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ചെന്ന് കരുതി വീട്ടമ്മയ്ക്ക് വേണ്ടി ചിതയൊരുക്കിയ ബന്ധുക്കളെ തേടിയെത്തിയത് ആശ്വാസവാര്‍ത്ത. വീട്ടമ്മ മരിച്ചതായി അറിയിച്ച് ആശുപത്രിയില്‍ നിന്നെത്തിയ സന്ദേശത്തെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ചിതയൊരുക്കിയത്.

എന്നാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നതോടെ വീട്ടമ്മ മരിച്ചിട്ടില്ലെന്നും അതേ പേരിലുള്ള മറ്റൊരു സ്ത്രീയാണ് മരിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചുനക്കര കോമല്ലൂര്‍ സ്വദേശിനിയായ 75 വയസ്സുകാരി മരിച്ചെന്നാണ് വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് അംഗത്തെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരം അറിയിക്കുകയും സംസ്‌കാരത്തിനുള്ള ക്രമീകരണം ഒരുക്കുകയും ചെയ്തു.

ഇന്നലെ രാവിലെ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയപ്പോളാണ് മരിച്ചത് കായംകുളം സ്വദേശിനിയാണ് എന്നറിയുന്നത്. ഇരുവരും കൊവിഡ് ചികിത്സയിലായിരുന്നു. അമ്മ മരിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ മക്കള്‍ ആഹ്ളാദത്തിലായി.

- Advertisement -

ഒരേ പേരുകാര്‍ ആയതിനാല്‍ ഫോണ്‍ നമ്പര്‍ മാറിയതാണ് അബദ്ധത്തിന് കാരണം എന്നാണ് അനുമാനം. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week