കോൺഗ്രസ് രണ്ടാം പട്ടിക ഉടൻ; സുധാകരൻ സ്വതന്ത്രനാകുമോ? ജോസഫ് വാഴയ്ക്കന് സീറ്റില്ല, കാഞ്ഞിരപ്പള്ളിയിലും ട്വിസ്റ്റ്

ജോസഫ് വാഴയ്ക്കന് സീറ്റില്ല, കാഞ്ഞിരപ്പള്ളിയിലും ട്വിസ്റ്റ്; കോൺഗ്രസിന്റെ രണ്ടാംഘട്ട പട്ടിക ഉടൻ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക 10 മണിയോടെ ഹൈക്കമാൻഡ് പുറത്തുവിടും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം നേതൃത്വത്തെ അറിയിച്ചിരുന്ന കെ. സുധാകരൻ ഇന്ന് 12 മണിയോടെ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥി ആക്കിയില്ലെങ്കിൽ കണ്ണൂർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കോന്നിയിൽ മത്സരിക്കാൻ താത്പര്യമറിയിച്ചിരുന്ന അടൂർ പ്രകാശിനും സീറ്റ് നൽകേണ്ടതില്ല എന്നാണ് ഹൈക്കമാൻഡിന്റെ ഇതുവരെയുള്ള നിലപാട്. അതേസമയം രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനായ ജോസഫ് വാഴയ്ക്കന് സീറ്റില്ലെന്നാണ് വിവരം. ഇദ്ദേഹത്തെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലായി എട്ടുമണ്ഡലങ്ങളിലേക്ക് പരിഗണിച്ചിരുന്നു.

ഏറ്റുമാനൂർ സീറ്റിലേക്കായിരുന്നു അവസാനം പരിഗണിച്ചിരുന്നത്. വാഴയ്ക്കന് പകരം നാട്ടകം സുരേഷാകും സ്ഥാനാർഥിയാകാൻ സാധ്യത എന്നാണ് വിവരം. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പേര് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്കും പരിഗണിക്കുന്നുണ്ട്. നാട്ടകം സുരേഷ് ഏറ്റുമാനൂരിലേക്ക് മാറിയാൽ പ്രൊഫ. റോണി കെ ബേബിയാകും കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുക. സിപിഎമ്മും ബിജെപിയും ബലാബലം നിൽക്കുന്ന നേമത്ത് കോർപ്പറേഷൻ കൗൺസിലർ കൂടിയായ കെ.എസ് ശബരിനാഥനെ സ്ഥാനാർഥിയാക്കുമെന്നാണ് വിവരം. പൂഞ്ഞാറിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

സ്ഥാനാർഥി സാധ്യത ഇങ്ങനെയാണ്

ഉദുമ-പ്രദീപ് കുമാർ, തൃക്കരിപ്പൂർ-സന്ദീപ് വാര്യർ, കണ്ണൂർ- ടി. ഒ മോഹനൻ, പട്ടാമ്പി-ടി.പി ഷാജി, ഷൊർണൂർ-പി.ഹരിഗോവിന്ദൻ, കുന്നംകുളം-പി.ടി അജയമോഹൻ, വടക്കാഞ്ചേരി-ടി.എം വൈശാഖ്, പെരുമ്പാവൂർ-മനോജ് മൂത്തേടൻ, തൃപ്പൂണിത്തുറ-ദീപക് ജോയ്, കൊച്ചി-മുഹമ്മദ് ഷിയാസ്

വൈപ്പിൻ-ടോണി ചമ്മിണി, ഏറ്റുമാനൂർ-നാട്ടകം സുരേഷ്, പൂഞ്ഞാർ-അലോഷ്യസ് സേവ്യർ, ദേവികുളം-ഡി.കുമാർ, ഉടുമ്പൻചോല-മിനി പ്രിൻസ്, ഇടുക്കി-ബിജോ മാണി, ജോയ് വെട്ടിക്കുഴി, പീരുമേട്-അലോഷ്യസ് സേവ്യർ, ബിജോ മാണി, ആലപ്പുഴ-റിഗോ രാജു, കായംകുളം-എം.ലിജു, ചെങ്ങന്നൂർ-ബാബു പ്രസാദ്, റാന്നി-പഴകുളം മധു, കോന്നി-സതീഷ് കൊച്ചുപറമ്പിൽ, അടൂർ-ശാന്തകുമാർ, ആറന്മുള-അബിൻ വർക്കി, പുനലൂർ- വർക്കല-വർക്കല കഹാർ, നെടുമങ്ങാട്-മീനാങ്കൽ കുമാർ, കഴക്കൂട്ടം-ടി. ശരത്ചന്ദ്രപ്രസാദ്, നേമം-കെ.എസ് ശബരീനാഥൻ, അരുവിക്കര-വി.എസ് ശിവകുമാർ, കാട്ടാക്കട-എം.ആർ ബൈജു, പാറശ്ശാല-നെയ്യാറ്റിൻകര സനൽ, നെയ്യാറ്റിൻകര-എൻ.ശക്തൻ.

English Summary: The Congress High Command is set to release the second list of candidates for the Kerala Assembly Election 2026 by 10 AM today. All eyes are on K. Sudhakaran MP, who has called for a press conference at 12 PM. Reports suggest that if denied a ticket for the Kannur seat, Sudhakaran might consider contesting as an independent candidate. Similarly, the leadership remains firm on not granting a seat to Adoor Prakash MP in Konni. In another setback for the Ramesh Chennithala faction, senior leader Joseph Vazhakkan is reportedly excluded from the list, despite being considered for eight different constituencies across Idukki, Ernakulam, and Kottayam districts.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News