24.3 C
Kottayam
Saturday, June 6, 2026

കോൺ​ഗ്രസ് തീർന്നു, അവരുടെ ചോദ്യങ്ങൾ ആര് കേൾക്കാൻ, പരിഹാസവുമായി അരവിന്ദ് കെജ്രിവാൾ

Must read

അഹമ്മദാബാദ്: കോൺ​ഗ്രസ് പാർട്ടി തീർന്നെന്ന്  ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. എഎപിക്കെതിരായ കോൺഗ്രസിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. 

അടുത്ത വർഷം നടക്കാനിരിക്കുന്ന  നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ​ഗുജറാത്തിൽ പര്യടനം നടത്തുകയാണ് കെജ്രിവാൾ.  ശുചീകരണ തൊഴിലാളികളുമാ‌യി സംവദിക്കവേയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കെജ്രിവാൾ കോൺ​ഗ്രസിനെക്കുറിച്ച്  പറഞ്ഞത്. പഞ്ചാബിലെ എഎപി സർക്കാർ ​ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കുകയാണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം.

ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പഞ്ചാബ് സർക്കാരിന് പണമില്ലെന്നും കടക്കെണിയിലാണ് സംസ്ഥാനമെന്നും കോൺ​ഗ്രസ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. ആരാണിത് ചോദിച്ചത് എന്നായിരുന്നു കെജ്രിവാളിന്റെ ആദ്യ പ്രതികരണം. കോൺ​ഗ്രസാണെന്ന് മാധ്യമപ്രവർത്തകർ മറുപടി നൽകി. കോൺ​ഗ്രസ് തീർന്നു, അവരുടെ ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ, ജനങ്ങൾക്ക് ഇക്കാര്യം വ്യക്തമായിട്ടുള്ളതാണ്, കോൺ​ഗ്രസിന്റെ ചോ​​ദ്യങ്ങളെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല. കെജ്രിവാൾ മറുപടി നൽകി. 

ഗുജറാത്തിൽ കോൺ​ഗ്രസിന് പകരം എഎപിയാണ് ബിജെപിയുടെ എതിരാളി എന്നാണ് കെജ്രിവാളിന്റെ വാദം. ബിജെപിയെ ഇഷ്ടമില്ലാത്ത ജനങ്ങൾ ​ഗുജറാത്തിലുണ്ട്. അവർ കോൺ​ഗ്രസിന് വോട്ട് ചെയ്യാനും ആ​ഗ്രഹിക്കുന്നില്ല. അത്തരക്കാരുടെ വോട്ടുകൾ എഎപിക്ക് ലഭിക്കും. ബിജെപിക്ക് പകരമായി ​ഗുജറാത്തിലുള്ളത് എഎപി മാത്രമാണ് എന്നും കെജ്രിവാൾ അഭിപ്രാ‌യപ്പെട്ടു. പരിസ്ഥിതി പ്രവർത്തക മേധാ പട്കറിനെ ​ഗുജറാത്ത് മുഖ്യമന്ത്രിയാക്കാനാണ് എഎപി നീക്കമെന്ന ബിജെപി ആരോപണത്തോടും കെജ്രിവാൾ പ്രതികരിച്ചു. നരേന്ദ്രമോദിക്ക് ശേഷം സോണിയാ ​ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് ബിജെപി നീക്കമെന്ന് കെജ്രിവാൾ ആരോപിച്ചെന്ന് ബിജെപിക്കാരോട് പറയൂ, അവരെന്ത് പറയുമെന്ന് കാണാം എന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. 

- Advertisement -

​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ​ഗുജറാത്തിൽ തന്ത്രപ്രധാന നീക്കങ്ങളിലൂടെ വേരുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും തൊഴിൽരഹിതർക്കും അലവൻസ്, ​ഗുണമേന്മയുള്ള ചികിത്സാസൗകര്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് കെജ്രിവാൾ മുന്നോട്ടുവെക്കുന്ന വാ​ഗ്ദാനങ്ങൾ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week