‘പ്രിയങ്ക ചോപ്ര സിന്ദാബാദ്’ പൊതുപരിപാടിക്കിടെ അബദ്ധം പിണഞ്ഞ് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡല്‍ഹിയില്‍ നടന്ന പൊതു പരിപാടിക്കിടെ പ്രാദേശിക നേതാവിന് പറ്റിയ അബദ്ധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കൊണ്ടിരുന്ന പ്രദേശിക നേതാവ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പകരം അഭിവാദ്യം അര്‍പ്പിച്ചത് സിനിമാ നടി പ്രിയങ്ക ചോപ്രയ്ക്കാണ്.

കോണ്‍ഗ്രസ് പ്രാദേശിക നേതാവായ സുരേന്ദര്‍കുമാറിനാണ് അബദ്ധം പിണഞ്ഞത്. സോണിയ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്നായിരുന്നു സുരേന്ദര്‍ കുമാറിന്റെ മുദ്രാവാക്യം.

കോണ്‍ഗ്രസ് പാര്‍ട്ടി ഡല്‍ഹി പ്രസിഡന്റ് സുഭാഷ് ചോപ്ര സുരേന്ദ്രര്‍ കുമാറിന്റെ മുദ്രാവാക്യം ഏറ്റു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്നും സുരേന്ദ്രര്‍ കുമാറിനൊപ്പം ഏറ്റു വിളിക്കാന്‍ നോക്കിയതിനിടെയാണ് അബന്ധം മനസ്സിലായത്. തുടര്‍ന്ന് സുരേന്ദര്‍കുമാറിനെ തിരിഞ്ഞ് നോക്കുന്നതും വീഡിയോയില്‍ കാണാം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് വീഡിയോ പുറത്തുവിട്ടത്.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News