കൊച്ചി: കൊച്ചിയില്‍ കമ്മ്യൂണിറ്റി കിച്ചന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് പണപ്പിരിവ് നടത്തിയതായി ആരോപണം. കമ്മ്യൂണിറ്റി കിച്ചണായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് പണം ലഭ്യമാകുമെങ്കിലും കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ എംപി മുരളീധരന്‍ സ്വന്തം നിലയില്‍ പണപ്പിരിവ് നടത്തുകയായിരിന്നു.
<p>പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന് വേണ്ടിയായിരുന്നു പണപ്പിരിവ്. തന്റെ കീഴിലുള്ള ഫള്റാറ്റുകളില്‍ നിന്നാണ് മുരളീധരന്‍ പണപ്പിരിവ് നടത്തിയത്. നാടൊരാപത്തില്‍ നില്‍ക്കുമ്പോള്‍ പണം തന്ന് സഹായിച്ചാല്‍ ഉപകാരമായിരിക്കുമെന്ന് മുരളീധരന്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടു.</p>
<p>എന്നാല്‍ കോര്‍പറേഷന്‍ പണപ്പിരിവ് ആഹ്വാനം ചെയ്തിട്ടില്ല. ഇത്തരം നടപടികള്‍ കോര്‍പറേഷന്‍ നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പുകളിലൂടെ പണം സ്വീകരിക്കാം. അരിയോ, പലചരക്കോ, അവശ്യ വസ്തുക്കളുടെ രൂപത്തിലോ സ്വീകരിക്കാനാണ് കോര്‍പറേഷന്‍ അനുമതി നല്‍കുന്നത്.</p>
<p>ഈ നിബന്ധനകളെല്ലാം ലംഘിച്ചുകൊണ്ടാണ് നിലവില്‍ കോണ്‍ഗ്രസ് നേതാവ് പണപ്പിരിവ് നടത്തിയിരിക്കുന്നത്.</p>