30.3 C
Kottayam
Friday, June 19, 2026

ബി.ജെ.പി-സി.പി.എം അവിഹിദതബന്ധത്തിന് കെ.വി.തോമസ് അഴകിയ ദല്ലാള്‍: ആരോപണവുമായി കോണ്‍ഗ്രസ്

Must read

കൊച്ചി: ബി.ജെ.പി.യുമായുള്ള അവിഹിതബന്ധത്തിന് കെ.വി.തോമസിനെ സി.പി.എം. അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. നരേന്ദ്രമോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദേശപ്രകാരമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സില്‍വര്‍ലൈന്‍ പദ്ധതിയെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനാണ് ഇ.ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് സി.പി.എം പിന്തുണ നേടുകയാണ് ബി.ജെ.പി ലക്ഷ്യം.

മറ്റിടങ്ങളില്‍ സി.പി.എമ്മിനെ ബി.ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെ.വി.തോമസ് ബി.ജെ.പി നേതാക്കളുമായി ചര്‍ച്ചയാരംഭിച്ചിട്ടുള്ളതെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

കഴിഞ്ഞദിവസം കേരളസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സില്‍വര്‍ലൈനിന് ബദലായുള്ള പാത ഇ.ശ്രീധരന്‍ മുന്നോട്ടുവെച്ചത്.

- Advertisement -

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത സില്‍വര്‍ലൈന്‍ പദ്ധതി ഒരിക്കലും കേരളത്തില്‍ നടപ്പാക്കാനാകില്ലെന്നും സെമി അല്ലെങ്കില്‍ ഹൈസ്പീഡ് റെയില്‍ പദ്ധതിയാണ് കേരളത്തിന് അനുയോജ്യമെന്നും ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വിശദമായ രൂപരേഖയും ഇ.ശ്രീധരനില്‍നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

ദുർബല വിഭാഗങ്ങൾക്കായി ‘വൺ കേരള കരുതൽ മിഷൻ’ വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന്...

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

Popular this week