കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഉടനില്ല; കേരളത്തിന്റെ ആവശ്യം പ്രവര്‍ത്തകസമിതി യോഗം തള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഉടനില്ല. പുതിയ അധ്യക്ഷന്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗമാണ് കേരളത്തിന്റെ ആവശ്യം തള്ളിയത്. ഇതോടെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും.

മേയിലെ പ്ലീനറി സമ്മേളനത്തിനുശേഷം അധ്യക്ഷന്‍ മതിയെന്ന തീരുമാനത്തിലാണ് പ്രവര്‍ത്തക സമിതി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് സ്ഥീരം അധ്യക്ഷന്‍ വേണമെന്നായിരുന്നു കേരള നേതാക്കളുടെ ശിപാര്‍ശ.

മേയ് 29ന് പ്ലീനറി സമ്മേളനം നടത്താണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ ഉണ്ടാകില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. രാഹുല്‍ ഇല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി വേണമെന്നും നേതാക്കള്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News