25.5 C
Kottayam
Friday, September 27, 2024

നാളെ… നാളെ … കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക നാളെ, കെ.ബാബുവിനും ധർമ്മജനും സീറ്റ്, വാഴയ്ക്കൻ ഒടുവിൽ കാഞ്ഞിരപ്പള്ളിയിൽ

Must read

ന്യൂഡൽഹി:കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ വൈകിട്ട് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതിയോഗം അന്തിമസ്ഥാനാർത്ഥിപട്ടികയ്ക്ക് അംഗീകാരം നൽകും.താൻ മത്സരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി പട്ടിക ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ എംപിമാർ മത്സരിക്കുമോയെന്ന് നാളെ വ്യക്തമാകുമെന്നും പറഞ്ഞു.

മുൻ മന്ത്രി കെ ബാബുവിനെ വീണ്ടും തൃപ്പുണിത്തറയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. സാധ്യതാപട്ടികയിൽ കെ ബാബു ഇടം പിടിച്ചു. കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കനും കണ്ണൂരിൽ സതീശൻ പാച്ചേനിയുമാണ് പരിഗണനയിലുള്ളത്. ബാലുശ്ശേരിയിൽ നേരത്തേയുള്ള വാർത്തകൾ ശരിവച്ച് കൊണ്ട് ധർമ്മജൻ ബോൾഗാട്ടിയാണ് പരിഗണനയിലുള്ളത്. നാളെ വൈകിട്ട് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും.

കോഴിക്കോട് നോർത്തിൽ കെഎസ്‍യു നേതാവ് കെ എം അഭിജിത്തും കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴയ്ക്കനുമാണ് കോൺഗ്രസ് പട്ടികയിൽ ഉള്ളത്. വാമനപുരം മണ്ഡലത്തിൽ ആനാട് ജയൻ, പാറശാലയിൽ അൻസജിത റസൽ എന്നിവരെയും പരിഗണിക്കുന്നു വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും വീണ എസ് നായരെയും പരിഗണിക്കുന്നുണ്ട്. കാട്ടാക്കടയിൽ ആർ വി രാജേഷിനെയും നെയ്യാറ്റിൻകര സനലിനെയും സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയൻ കീഴ്‍വേണുഗോപാലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്.

മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനും മാത്യു കുഴൽനാടനും സീറ്റില്ലെന്നാണ് സൂചന. കത്തോലിക്ക സമുദായം​ഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോളി കുര്യാക്കോസിന്റെ പേരാണ് പരി​ഗണനയിലുള്ളത്. അതിനിടെ സ്ഥാനാർത്ഥി നിർണയത്തിൽ വിശദീകരണവുമായി ഹൈക്കമാൻഡ് രം​ഗത്തെത്തി. കേരളത്തിലെ നേതാക്കൾ നൽകുന്ന പട്ടികയിൽ നിർദ്ദേശങ്ങൾ മാത്രമാണ് നൽകുന്നതെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി.

പാർട്ടി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴയിൽ ജയസാധ്യത ഇല്ലെന്ന നി​ഗമനത്തിലേക്ക് എത്തിയതും പകരം മാത്യു കുഴൽനാടനെ പരി​ഗണിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വന്നതും.കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ മാത്യു കുഴൽനാടന്റെ സ്ഥാനാർത്ഥിത്വത്തിന് വലിയ സാധ്യത ഉയരുകയും ചെയ്തു. പിന്നീട് നടന്ന ചർച്ചകളിൽ ഐ ​ഗ്രൂപ്പ് രം​ഗത്തു വരികയും രമേശ് ചെന്നിത്തല ശക്തമായി ജോസഫ് വാഴയ്ക്കന് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു. കെ ബാബുവിന് വേണ്ടി എ ​ഗ്രൂപ്പ് സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ ജോസഫ് വാഴയ്ക്കനെ ആ സ്ഥാനത്തേക്ക് പരി​ഗണിക്കണമെന്ന നിർദ്ദേശമായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ, ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് പട്ടികയിൽ ഒരു വനിതയെ പരി​ഗണിക്കുന്നു എന്നുള്ളതാണ്. ഐ ​ഗ്രൂപ്പ് തന്നെ മുന്നോട്ട് വച്ചിരിക്കുന്ന പേരാണ് ഡോളി കുര്യാക്കോസിന്റേത്. ഇതിനിടെയാണ് സ്ഥാനാർത്ഥി പട്ടികയിൽ വിശദീകരണവുമായി ഹൈക്കമാൻഡ് രം​ഗത്തെത്തിയിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ​ഗ്രൂപ്പടിസ്ഥാനത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുമ്പോട്ട് വച്ച പേരുകൾ പലതും സർവ്വേയുടെ അടിസ്ഥാനത്തിൽ പിന്തള്ളപ്പെടുന്ന സാഹചര്യവുമുണ്ട്. കേരളത്തിലെ നേതാക്കൾ നൽകുന്ന പേരുകൾ സംബന്ധിച്ച് ചില ഭേദ​ഗതികൾ മാത്രമാണ് തങ്ങൾ മുന്നോട്ട് വെക്കുന്നതെന്നും പകരം പേരുകൾ നിർദ്ദേശിക്കുന്നില്ലെന്നുമാണ് ഹൈക്കമാൻഡിന്റെ വിശദീകരണം.

അതേസമയം, വൈക്കം സംവരണ സീറ്റിൽ വനിതാ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് സൂചന പുറത്തുവന്നു. വൈക്കത്ത് വനിതാ സ്ഥാനാർത്ഥിയാണെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ ലതിക സുഭാഷിൻ്റ സാധ്യത മങ്ങും. മാത്യു കുഴൽനാടനെ ചാലക്കുടിയിലേക്ക് മാറ്റാൻ ആലോചനയുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. നിലമ്പൂരിൽ വി.വി പ്രകാശിന് സാധ്യതയെന്നാണ് സൂചന. ഇരിക്കൂറിൽ സജീവ് ജോസഫും, സോണി സെബാസ്റ്റ്യനും അന്തിമ പട്ടികയിലുണ്ട്. തരൂരിൽ കെ.എ ഷീബ, തൃശൂരിൽ പദ്മജ വേണുഗോപാൽ, കഴക്കൂട്ടത്ത് ജെ എസ് അഖിൽ എന്നിങ്ങനെയാണ് നിലവിൽ ലഭിക്കുന്ന സൂചന

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week