24.9 C
Kottayam
Saturday, June 6, 2026

അത് കുട്ടി സഖാവല്ല,കോൺഗ്രസുകാരൻ.സുഹൈലിൻ്റെ കൂട്ടാളി കോണ്‍ഗ്രസ് കളമശേരി ബ്ലോക്ക് സെക്രട്ടറി

Must read

കൊച്ചി:നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി ഒത്താശയുമായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് വ്യക്തമായത് സിപിഐഎം പ്രവര്‍ത്തകരുടെ ഇടപെടലില്‍. സിപിഐഎമ്മിനെതിരെ ഉയര്‍ന്ന കുട്ടി സഖാവ് ആരോപണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സ്റ്റേഷനില്‍ എത്തിയത് കോണ്‍ഗ്രസ് നേതാക്കളാണെന്ന് തിരിച്ചറിഞ്ഞത്.
കോണ്‍ഗ്രസ് കളമശേരി ബ്ലോക്ക് സെക്രട്ടറിയും മുന്‍ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായി ടികെ ജയന്‍, കടേപ്പിള്ളി ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അഷ്‌കര്‍ എന്നീ നേതാക്കളാണ് ഒന്നാം പ്രതിയായ മുഹമ്മദ് സുഹൈലിന് വേണ്ടി സ്റ്റേഷനിലെത്തിയത്. കുട്ടി സഖാവ് ആരോപണത്തിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ സ്റ്റേഷിലെത്തി സിസി ടിവി പരിശോധിച്ചാണ് കോണ്‍ഗ്രസുകാരെ തിരിച്ചറിഞ്ഞത്. ജയനാണ് പ്രതിക്ക് വേണ്ടി എത്തിയതെന്ന് ചില പൊലീസുകാരും നേരത്തെ സൂചിപ്പിച്ചിരുന്നു.

അതേസമയം, താന്‍ ആലുവ സ്റ്റേഷനില്‍ പോയിരുന്നു, പക്ഷെ സുഹൈലിനെ അനുകൂലിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നാണ് ജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ സ്‌റ്റേഷനില്‍ എത്തിയതില്‍ പ്രതികരണവുമായി സിപിഐഎമ്മും രംഗത്തെത്തി. കോണ്‍ഗ്രസുകാരാണ് പ്രതിക്കൊപ്പം എത്തിയതെന്ന വിവരം മറച്ചുവച്ചാണ് കേസില്‍ സിപിഐഎം ഇടപെട്ടതായി കുപ്രചാരണം നടത്തുന്നതെന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറി എ.പി ഉദയകുമാര്‍ പറഞ്ഞു. നിലവില്‍ സ്ത്രീ പീഡനക്കേസിലെ പ്രതികളും കോണ്‍ഗ്രസിനു വേണ്ടി സമര രംഗത്തുണ്ടെന്നും ഉദയകുമാര്‍ പറഞ്ഞു.
ഇതിനിടെ കേസില്‍ ആരോപണവിധേയനായ ആലുവ സിഐ സുധീറിനെതിരായ നടപടി കോണ്‍ഗ്രസിന്റെ വിജയമാണെന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി.കോണ്‍ഗ്രസിന്റെ ചുണക്കുട്ടികള്‍ പൊരുതി നേടിയ വിജയമാണിതെന്നാണ് സുധാകരന്‍ പറഞ്ഞത്.
കെ സുധാകരന്‍ പറഞ്ഞത്: ആലുവാ സി ഐ സുധീറിന് സസ്പന്‍ഷന്‍. ഇത് കോണ്‍ഗ്രസിന്റെ ചുണക്കുട്ടികള്‍ പൊരുതി നേടിയ വിജയം. തെരുവില്‍ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവര്‍ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയന്‍ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.

”അയാളെന്തിനാണാ കസേരയില്‍ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാന്‍ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?” എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവര്‍ത്തക മിവാ ജോളിയും, ജലപീരങ്കിയെയും ടിയര്‍ ഗ്യാസിനെയും പ്രതിരോധിച്ച് മൂവര്‍ണ്ണക്കൊടി ഉയര്‍ത്തി പ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ് വര്‍ഗീസും കോണ്‍ഗ്രസിന്റെ ഈ സമരത്തിലെ മുന്നണി പോരാളികളാണ്. മോഫിയ പര്‍വീണ്‍ എന്ന പെണ്‍കുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയില്‍ സമരം ചെയ്തവരുടെ പ്രതിനിധികളാണിവര്‍. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവര്‍ത്തന പാരമ്പര്യത്തിന്റെ ഊര്‍ജ്ജസ്വലതയും ഒത്തുചേരുന്ന കോണ്‍ഗ്രസിന്റെ പുതിയ സമരമുഖങ്ങള്‍. പ്രതിക്ക് സംരക്ഷണ കവചമൊരുക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകള്‍ കൊണ്ട് തിരുത്തിയ കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട സമരഭടന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week