കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വീടിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനം. ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് വിട്ടു നല്‍കില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
പ്രവര്‍ത്തകരില്‍ ചിലര്‍ ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോയുമായി വീടിനു മുകളില്‍ കയറിയും പ്രതിഷേധിക്കുകയാണ്. അതേസമയം, ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് എങ്ങോട്ടും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് പറഞ്ഞു.
അതേസമയം നേമത്തെ സ്ഥാനാര്‍ഥിത്വവുമായി സംബന്ധിച്ച ചോദ്യത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. നേമത്തേക്കാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ താന്‍ പറഞ്ഞില്ലല്ലോ എന്നാണ് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്.
ഇന്നു പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും കോട്ടയത്തെ കോണ്‍ഗ്രസ് പ്രമുഖരുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ താത്പര്യം അനുസരിച്ചുള്ള നേമം ദൗത്യം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കുമോ എന്നതു സംബന്ധിച്ച തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചേക്കും.
ഉമ്മന്‍ചാണ്ടി നേമത്തേക്ക് പോയാല്‍ മകള്‍ അച്ചു ഉമ്മന്‍ പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.