മുസാഫര്‍നഗര്‍: ക്ഷേത്രപരിസരത്ത് ചാണകം തളിക്കുന്നതു സംബന്ധിച്ച് മേല്‍ജാതിക്കാരെന്നു പറയപ്പെടുന്നവരും ദളിതരും തമ്മില്‍ സംഘര്‍ഷം. യുപിയിലെ മുസാഫര്‍നഗര്‍ ജില്ലയിലുള്ള രവിദാസ് ക്ഷേത്രത്തിലാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. തിതാവി പോലീസ് സ്റ്റേഷന് പരിധിയിലെ അലിപു ഖുര്‍ദ് ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സംഭവസ്ഥലത്ത് പോലീസ് വന്‍ കാവലേര്‍പ്പെടുത്തി. ഉയര്‍ന്ന ജാതിയിലുള്ളവരെന്നു പറയപ്പെടുന്നവര്‍ ക്ഷേത്രപരിസരത്ത് ചാണകം തളിക്കുന്നത് ദളിതര്‍ എതിര്ത്തതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News