കൊച്ചി: ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വാക്സിന് തട്ടിപ്പ് നടന്നതായി പരാതി. മലയാളികളുടെ ആധാര്‍ ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ വാക്സിന് എടുത്തുവെന്നാണ് ആക്ഷേപം. എറണാകുളം ചേരാനല്ലൂര്‍ സ്വദേശി ബിനിലാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇന്നലെ വാക്സിനെടുക്കാനായി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യവേയാണ് മറുപടി കണ്ട് ബിനില്‍ ഞെട്ടിയത്. ഇതുവരെ വാക്സിന് എടുക്കാത്ത ബിനില്‍ ഒന്നാം ഡോസ് വാക്സിന് എടുത്തുവെന്നാണ് മെസേജ്. ബിനിലിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരുണ്‍ ഖോര്‍പഡെ എന്ന ഉത്തരേന്ത്യക്കാരന് വാക്സിന് എടുത്തിരിക്കുന്നു.
മലയാളികളുടെ ആധാര്‍ ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ വാക്സിന് എടുക്കുന്ന തട്ടിപ്പിന് സംസ്ഥാനത്ത് കൂടുതല്‍ പേര് ഇരകളായതായി ഹ്യൂമന്‍ റൈറ്റ്സ് ഫോറം എന്ന എന്‍ജിഒ വ്യക്തമാക്കുന്നുണ്ട്. യുണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ദുരുപയോഗിച്ചാണ് തട്ടിപ്പെന്നതിനാല്‍ പൊലീസില്‍ പരാതിപ്പെടാനൊരുങ്ങുകയാണ് ബിനില്‍.