ക്രൂരമായി തല്ലിച്ചതച്ചു, നഗ്‌നയാക്കി തിരുവിലൂടെ നടത്തിച്ചു; ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികള്‍ വിധിച്ചത് ക്രൂര ശിക്ഷ

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികള്‍ വിധിച്ചത് ക്രൂര ശിക്ഷ. യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം.

കേസുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.ആറ് മാസത്തിന് ശേഷം യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു സംഭവം. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്‌നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തത്.

സമീപപ്രദേശത്തെ യുവാവുമായി അവിഹിതബന്ധം ആരോപിച്ചാണ് ആള്‍ക്കൂട്ടം യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ വിളിച്ചു പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. യുവതിയെ മര്‍ദ്ദിച്ച ശേഷം ആള്‍ക്കൂട്ടം ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News