തിരുവനന്തപുരം :ഊട്ടിയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ പരാതി നല്‍കി യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി ശ്യാം രാജ്. രശ്മിതയ്ക്കെതിരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പരാതിയുടെ പകര്‍പ്പും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
തോന്നിയതെന്തും വിളിച്ചുപറയുന്നതാണ് ഗവണ്‍മെന്റ് പ്ലീററുടെ ജോലിയെന്ന് തെറ്റിദ്ധരിക്കരുതെന്ന് പരാതി നല്‍കിയ ശേഷം അദ്ദേഹം പറഞ്ഞു. അന്തരിച്ച സംയുക്ത സൈനിക മേധാവിയെക്കുറിച്ച്, അവര്‍ ഫേ്സ് ബുക്കിലെഴുതിയത് മുഴുവന്‍ അസത്യങ്ങളാണ്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്.രാജ്യത്തിന്റെ സംവിധാനങ്ങളോട് അവമതിപ്പുണ്ടാക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു പക്ഷേ നിയമത്തിന്റെ പഴുതുകളുപയോഗിച്ചവര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപെടുമായിരിക്കാം. എന്നിരുന്നാലും ഒരു വശത്ത് ചൈനയും, മറുവശത്ത് പാക്കിസ്താനും ഇല്ലാതാക്കാന്‍ തക്കം പാര്‍ത്തിരിയ്ക്കുന്നൊരു രാജ്യത്ത് ,രാജ്യത്തിനുള്ളില്‍ നിന്നു തന്നെ ഇത്തരത്തില്‍ അഭിപ്രായങ്ങളുണ്ടാവുന്നത് പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല.തനിയ്ക്കെതിരെ വന്ന ഫേസ്ബുക്ക് പോസ്റ്റ് നോക്കി വരെ കേസെടുത്ത മുഖ്യമന്ത്രി, സംയുക്ത സൈനിക മേധാവി മരണപ്പെട്ട ദിവസം തന്നെ ഇത്തരത്തിലൊരു പ്രതികരണം നടത്തിയ ആള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ശ്യാം രാജ് വ്യക്തമാക്കി.
ജനറല്‍ ബിപിന്‍ റാവത്ത് അന്തരിച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു രശ്മിതമയുടെ പ്രതികരണം.
ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു.
സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തി. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്. പോസ്റ്റിനെതിരെ ചില കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു.
രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍
How I remember Bipin Laxman Singh Rawat PVSM UYSM AVSM YSM SM VSM ADC!
It was bypassing the Constitutional concept that only the President of India is the SupremeCommander of forces in India that Mr. Rawat was appointed as the first Chief of Defence Staff of India having control over the three forces.
Also remember:
1. Rawat had awarded the Chief of Army Staff’s Commendation card two years ago to Major Leetul Gogoi for “sustained efforts” in counter insurgency operations. Gogoi was mired in a controversy in 2017 after tying a Kashmiri civilian to the front of his jeep, apparently in an attempt to prevent.
2. Rawat’s stance relating to disability pension also had sparked a row. He had warned soldiers who falsely call themselves ‘disabled’ and make their disability a way to earn extra money, through disability pension.
3. He believed that women in combat roles might complain about men peeping, while they changed clothes.
4. Rawat , while he was General, had wished stone pelters would fire weapons, so army could retaliate.
5. He had made acidic remarks against the protestors against CAA.
Death doesn’t make a person holy!