27.4 C
Kottayam
Thursday, June 4, 2026

ബാങ്കുകളില്‍ അക്കൗണ്ട് എടുക്കണമെങ്കില്‍ ഇനിമുതല്‍ മതം രേഖപ്പെടുത്തണം! പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍

Must read

മുംബൈ: ബാങ്കുകളുടെ കെവൈസി അപേക്ഷകളില്‍ ഇനി മുതല്‍ മതവും രേഖപ്പെടുത്തേണ്ടി വരും. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെവൈസി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികള്‍ക്കാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്.

അയല്‍രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ട് തുറക്കുന്നതിനും വസ്തുവകകള്‍ കൈവശം വെയ്ക്കുന്നതിനും അനുമതി നല്‍കിയാണ് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടില്‍ ഭേദഗതികള്‍ കൊണ്ടുവന്നത്. പൗരത്വ നിയമ ഭേദഗതിക്ക് സമാനമായ വ്യവസ്ഥകളാണ് ഈ നിയമത്തിലും ഉള്‍പ്പെടുന്നത്. 2018ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയത്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അതായത് ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, സിഖുക്കാര്‍, ബുദ്ധിസ്റ്റുകള്‍, ജൈനന്‍മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ടും വാസയോഗ്യമായ കെട്ടിടവും വാങ്ങാന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി.പൗരത്വ നിയമ ഭേദഗതി പോലെ ഈ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീങ്ങളെയും നിരീശ്വരവാദികളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ശ്രീലങ്ക, മ്യാന്മാര്‍, തിബറ്റ് എന്നി രാജ്യങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week