നവംബര്‍ 15 മുതല്‍ കോളേജുകള്‍ തുറക്കാമെന്ന് റിപ്പോര്‍ട്ട്; ആലോചന തുടങ്ങി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയ കോളജുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് ആലോചന തുടങ്ങി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

നവംബര്‍ 15 മുതല്‍ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൊവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ കോളജുകള്‍ തുറക്കൂ. കൊവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ കേളേജുകള്‍ തുറക്കൂ.

നിലവില്‍ കോളജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണ്. ഈ മാസം ആദ്യമാണ് യു.ജി.സി. കോളേജുകള്‍ തുറക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കോളേജിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും തെര്‍മല്‍ സ്‌കാനറുകള്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ ലഭ്യമാക്കണമെന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News