പത്തനംതിട്ട: മൂഴിയാറിലെ ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ പവര്‍ഹൗസിനു മുന്നില്‍ പുലിയുടെ സാന്നിധ്യം. സെക്യൂരിറ്റി ഓഫീസറാണ് പുലിയെ കണ്ടത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് പവര്‍ഹൗസിന്റെ സെക്യൂരിറ്റി ഓഫിസിനു മുന്നിലൂടെ നടന്നു വരുന്ന പുലിയെ സെക്യൂരിറ്റി ഓഫീസര്‍ അനില്‍ നേരിട്ട് കണ്ടത്.
പുലിയെ കണ്ട് പേടിച്ച നായ്ക്കളുടെ ശബ്ദം കേട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അനില്‍ കതക് തുറന്ന് നോക്കുമ്പോഴാണ് പുലി വാതിലിനു സമീപത്തേക്കു നടന്നു വരുന്നത് കാണുന്നത്. പുലിയെ കണ്ട് ഭയന്ന് അനില്‍ ഉടന്‍ കതക് അടയ്ക്കുകയായിരുന്നു.
തുടര്‍ന്ന് പവര്‍ഹൗസിനു സമീപം കിടന്ന വാഹനത്തിനു മുന്നില്‍ അല്‍പ സമയം നിന്ന ശേഷം പുലി മടങ്ങി. ഈ വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു. പുലി നടന്ന് വരുന്ന ദൃശ്യങ്ങള്‍ പവര്‍ഹൗസിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News