27.6 C
Kottayam
Thursday, June 4, 2026

പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് മദ്യപിച്ച നാല് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍; നടപടി വീഡിയോ വൈറലായതോടെ

Must read

നാഗപട്ടണം: പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന മദ്യപിച്ച നാലു വിദ്യാര്‍ത്ഥിനികളെ കോളേജില്‍ നിന്നു പുറത്താക്കി. പെണ്‍കുട്ടികള്‍ പുരുഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് കോളേജ് നടപടി. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ ഒരു കോളേജിലാണ് സംഭവം ഉണ്ടായത്.

ഇവരുടെ കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് നടന്ന ജന്മദിനാഘോഷത്തിലാണ് ഇവര്‍ ഒരുമിച്ച് മദ്യപിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരിന്നു. മൂന്ന് പെണ്‍കുട്ടികള്‍ കോളേജ് യൂണിഫോമിലും മറ്റൊരു പെണ്‍കുട്ടി സാധാ വേഷത്തിലുമായിരുന്നു വീഡിയോയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം ഒരു പുരുഷ സുഹൃത്ത് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു പുരുഷ സുഹൃത്ത് വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ വീഡിയോ വൈറലായതോടെ പെണ്‍കുട്ടികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പല കോണുകളില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നു. ഇതോടെയാണ് കോളേജ് അധികൃതര്‍ നടപടിയെടുക്കുകയായിരിന്നു. കുട്ടികള്‍ കോളേജിന് അപകീര്‍ത്തി പരമായ രീതിയില്‍ പെരുമാറിയെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷ സുഹൃത്ത് കോളജ് വിദ്യാര്‍ത്ഥിയല്ലെന്നും വീഡിയോ പകര്‍ത്തിയത് പെണ്‍കുട്ടിയുടെ ബന്ധുവാണെന്നും കോളജ് അധികൃതര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week