മലപ്പുറത്ത് കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ഫോണ്‍ നമ്പറും നഗ്നദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവാവ് ചെയ്തത്

മലപ്പുറം: കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളുടേയും ഫോണ്‍വിളികളുടേയും പ്രവാഹം. മുന്‍ കോളേജ് അധ്യാപകനായ യുവാവാവ് പ്രതി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് സംഭവം. ഇതോടെസ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് പോലീസ്

കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷം തിങ്കളാഴ്ച്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സ്ആപ്പ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്. പ്രതിയിപ്പോള്‍ അജ്മാനിലെ വസ്ത്രനിര്‍മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന്‍ മാനേജരാണ്. വിദേശത്തുള്ള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്‌ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് യുവതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News