ന്യൂഡല്‍ഹി: പെപ്‌സികോ, കൊക്കകോള എന്നീ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വന്‍ തുക പിഴ ചുമത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 72 കോടി രൂപയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്‌കരണത്തെ സംബന്ധിച്ചുളള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ചുമത്തിയിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനുളളില്‍ പിഴ അടക്കണമെന്നും കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബിസ്ലരിക്ക് 10.75 കോടിരൂപയും പെപ്‌സികോ ഇന്ത്യയ്ക്ക് 8.7 കോടി രൂപയും 50.66 കോടി കൊക്കകോളയ്ക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പിഴ ചുമത്തി. പ്ലാന്റ് നിര്‍മാണ സമയത്ത് പ്ലാസ്റ്റിക് അംശം അടങ്ങിയ വസ്തുക്കള്‍ സംസ്‌കരിക്കുന്നതിന് മാനദണ്ഡങ്ങളുണ്ട്.,ഇത് കമ്പനികള്‍ പാലിക്കണം.
എന്നാല്‍ പെപ്‌സി അടക്കമുള്ള കമ്പനികള്‍ പ്ലാസ്റ്റിക് സംസ്‌കരണം നടത്തിയത് ഈ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 4,417 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കൊക്കകോള അശാസ്ത്രീയമായി സംസ്‌കരിച്ചത്. ഒരു ടണ്ണിന് 5000 രൂപയാണ് പിഴ.