29.5 C
Kottayam
Tuesday, April 30, 2024

കൊച്ചി മേയര്‍ വീഴുമോ വാഴുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം; അവിശ്വാസ വോട്ടെടുപ്പ് ഇന്ന്

Must read

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയ്ന്റെ നാലു വര്‍ഷത്തെ ഭരണം പൂര്‍ണ്ണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്. അതേസമയം നടപടി ക്രമങ്ങളില്‍ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്.

മേയര്‍ സൗമിനി ജെയിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണം പൂര്‍ണ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കാരണം മുന്‍നിര്‍ത്തിയാണ് എന്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കളക്ടര്‍ ചര്‍ച്ചയും വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

യുഡിഎഫിന്റെ 38 അംഗങ്ങളും ഒന്നിച്ചു നിന്നാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുമെങ്കിലും മേയര്‍ക്കെതിരെ അവരുടെ പാര്‍ട്ടിയില്‍ തന്നെ ശക്തമായ എതിര്‍വികാരം ഉണ്ടെന്നും ഇത് ഉപകരിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഏത് വിധേനയും വോട്ടെടുപ്പ് പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്.74 അംഗ കൗണ്‍സില്‍ ക്വാറം തികയണമെങ്കില്‍ 38 അംഗങ്ങള്‍ പങ്കെടുക്കണം. അതിനാല്‍ തന്നെ യുഡിഎഫ് അംഗങ്ങളില്‍ ഭൂരിഭാഗവും യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കും. ബിജെപിയുടെ 2 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week