23.7 C
Kottayam
Monday, November 25, 2024

കരൾ രോഗമെന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ്, അപേക്ഷ ഹൃദ്രോഗത്തിന് ധനസഹായം തേടി, തുടർ പരിശോധയിലും ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ് വിജിലൻസ് കണ്ടെത്തി

Must read

തിരുവനന്തപുരം:ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം കണ്ടെത്തുന്നതിനായി “OPERATION CMDRF ”: എന്ന പേരിൽ വിജിലൻസ് ഇക്കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച മിന്നൽ പരിശോധന താലൂക്ക് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും സ്ഥലപരിശോധനയുമായി വ്യാപിപ്പിച്ച് വിജിലൻസ് തുടർ പരിശോധനകൾ നടത്തി വരുന്നു.

തുടർ പരിശോധനയിലും വിജിലൻസ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളതാകുന്നു.
തിരുവനന്തപുരം ജില്ലയിലെ കരോട് സ്വദേശിയായ ഒരാൾ മുഖേന നെയ്യാറ്റിൻകര താലൂക്കിലെ ഇരുപതിലധികം പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭിച്ചിട്ടുള്ളതായും മാറനല്ലൂർ സ്വദേശി ഒരാളിന് അപറ്റിസൈറ്റിസ് രോഗത്തിന് ആകെ ഒരു ദിവസം ചികിത്സ തേടിയ മെഡിക്കൽ രേഖയുടെ അടിസ്ഥാനത്തിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ധനസഹായം നൽകിയതായുംകരൾ രോഗമെന്ന് രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു മെഡിക്കൽ സർട്ടിഫിക്കറ്റുള്ള അപേക്ഷ ഹൃദ്രോഗമെന്ന് കാണിച്ച് സർക്കാരിലേയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളതായും വർക്കല താലൂക്ക് ഓഫീസിൽ നടത്തിയ പരിശോധനയിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് ആറ് അപേക്ഷകൾ അയച്ചിരിക്കുന്നതായും വിജിലൻസ് കണ്ടെത്തി.

കൊല്ലം ജില്ലയിൽ പടിഞ്ഞാറേ കല്ലട സ്വദേശിയായഒരാൾക്ക് പ്രകൃതി ക്ഷേഭത്തിൽ വീടിന്റെ 76% കേട് പാട് സംഭവിച്ചതിൽ 4 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും എന്നാൽ വിജിലൻസ് നടത്തിയ സ്ഥല പരിശോധനയിൽ വീടിന് കേട്പാട് സംഭവിച്ചിട്ടില്ലായെന്ന് കാണ്ടെത്തിയിട്ടുള്ളതും തുടർന്ന് അപേക്ഷകനെ നേരിൽ കണ്ട് ചോദിച്ചതിൽ ടിയാൻ അപ്രകാരം ഒരു അപേക്ഷ നൽകുകയോ സ്ഥല പരിശോധനയ്ക്ക് ഉദ്ദ്യോഗസ്ഥരാരും നാളിതു വരെ വന്നിട്ടില്ലെന്നും അക്കൌണ്ടിൽ വന്ന പണം അയാൾ നാളിതു വരെ ചിലവഴിച്ചിട്ടില്ലായെന്നും പറഞ്ഞിട്ടുള്ളതാകുന്നു. കൂടാതെ കൊല്ലം ജില്ലയിലെ ഫണ്ട് അനുവദിച്ചിട്ടുള്ള നിരവധി അപേക്ഷകൾക്കൊപ്പം റേഷൻ കാർഡിന്റേയും ആധാർ കാർഡിന്റേയും പകർപ്പുകൾ ഇല്ലാതെയും അപേക്ഷയിൽ പറഞ്ഞിട്ടുള്ള രോഗത്തിനല്ലാത്ത മെഡിക്കൽ സർട്ടിഫിക്കറ്റുകളോടൊപ്പം സമർപ്പിക്കപ്പെട്ടിട്ടുള്ള അപേക്ഷകൾക്കും തുക അനുവദിച്ചിട്ടുള്ളതായും കരുനാഗപ്പള്ളി താലൂക്കിൽ നടത്തിയ പരിശോധനയിൽ 18 അപേക്ഷകളിൽ 13 എണ്ണത്തിലും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് കരുനാഗപ്പള്ളി നെഞ്ച് രോഗാശുപത്രിയിലെ ഒരു ഡോക്ടറാണെന്നും ആയതിൽ 6 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഒരു വീട്ടിലെ അംഗങ്ങൾക്കും രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ മറ്റൊരു വീട്ടിലെ അംഗങ്ങൾക്കുമാണെന്നും വിജിലൻസ് കണ്ടെത്തി. കൊല്ലം തൊടിയൂർ വില്ലേജ് ഓഫീസിൽ സമർപ്പിച്ച പല അപേക്ഷകളിലും ഒരേ കൈയ്യക്ഷരമാണെന്നും ആയതിനാൽ ഇടനിലക്കാർ ഉൾപ്പെട്ടിട്ടുള്ളതായും വിജിലൻസ് സംശയിക്കുന്നു. വരും ദിവസങ്ങളിൽഇതും കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.

പത്തനം തിട്ട ജില്ലയിൽ നടത്തിയ തുടർ പരിശോധനയിൽ പല അപേക്ഷകളിലേയും രേഖകൾ അപൂർണ്ണമാണെന്നും ചില അപേക്ഷകളോടൊപ്പം തുടർ ചികിത്സയ്ക്ക് ചിലവഴിച്ച തുക രേഖപ്പെടുത്താതെയും കൂടൽ വില്ലേജ് ഓഫീസിൽ 20182022 വരെയുള്ള കാലയളവിലെ 268 അപേക്ഷകളിൽ ഒരാളിന്റെ ഫോൺ നമ്പർ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായും 5000/ രൂപയിൽ കൂടുതൽ ധനസഹായം ലഭിക്കാൻ മറ്റ് ചികിത്സാരേഖകൾ ആവശ്യമാണെന്നിരിക്കേ പല അപേക്ഷകളിലും ആവശ്യമായ ചികിത്സാ രേഖകൾ ഇല്ലാതെ തന്നെ ധനസഹായം അനുവദിച്ചിട്ടുള്ളതായും കോഴഞ്ചേരി താലൂക്കിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ധനസഹായം ലഭിച്ചിട്ടുള്ളതായും ചിലർക്ക് അപേക്ഷ സമർപ്പിച്ച് 2 വർഷ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ വീണ്ടും ധനസഹായം നൽകിയിട്ടുള്ളതായും അടൂർ താലൂക്കിൽ ഏനാദിമംഗലം വില്ലേജിൽ 61 അപേക്ഷകളിൽ ഒരാളുടെ ഫോൺ നമ്പർ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.

ആലപ്പുഴ ജില്ലയിൽ പരിശോധിച്ച 14 അപേക്ഷകളിൽ പത്തെണ്ണത്തിലും ഒരു ഡോക്ടർ തന്നെ സർട്ടിഫിക്കറ്റ് നൽകിയതായും ഒരു ദിവസം തന്നെ (30.06.2022) ഒമ്പത് ചികിത്സ സർട്ടിഫിക്കറ്റുകൾ ഇതേ ഡോക്ടർ വിവിധ രോഗികൾക്ക് നൽകിയതായും വിജിലൻസ് കണ്ടെത്തി.
കോട്ടയം ജില്ലയിലെ മുൻ കോണ്ടൂർ വില്ലേജ് ഓഫീസർ, മുൻ ആനിക്കാട് വില്ലേജ് ഓഫീസർ, മുൻ എരുമേലി വടക്ക് വില്ലേജ് ഓഫീസർ, നീഴൂർ വില്ലേജ് ഓഫീസർ തുടങ്ങിയവർ ശരിയായി അന്വേഷണം നടത്താതെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായും അത് കാരണം അനർഹരായവർക്കും ധനസഹായം ലഭിച്ചതായും വിജിലൻസ് കണ്ടെത്തി.

ഇടുക്കി ജില്ല തൊടുപുഴ താലൂക്കിൽ 2001 മുതൽ 2023 വരെ ലഭിച്ച 70 അപേക്ഷകളിലും അപേക്ഷകന്റെ ഫോൺനമ്പർ ഒന്നുതന്നെയാണെന്നും ഇവയെല്ലാം ഒരേ അക്ഷയസെന്റർ വഴി സമർപ്പിച്ചതാണെന്നും വിജിലൻസ് കണ്ടെത്തി.

പാലക്കാട് ജില്ലയിലെ ആലത്തൂർ വില്ലേജ് ഓഫീസിൽ ലഭിച്ച 78 അപേക്ഷകളിൽ 54 എണ്ണത്തിലും ഒരു ആയൂർവേദ ഡോക്ടറും 13 എണ്ണത്തിൽ മറ്റൊരു ആയുർവേദ ഡോക്ടറും 12 അപേക്ഷകളിൽ വേറൊരു ആയുർവേദ ഡോക്ടറും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതാണെന്നും ഈ ഡോക്ടർമാരെല്ലാം തന്നെ ഒരു സ്വകാര്യ ആയൂർവേദ ആശുപത്രിയിൽ ജോലി നോക്കി വരുന്നവരാണെന്നും പ്രസ്തുത 78 അപേക്ഷകളിലെ 28 അപേക്ഷകളിലും നൽകിയിട്ടുള്ള ഫോൺ നമ്പർ ഒരാളുടേതാണെന്നും ഇവയിൽ 10 അപേക്ഷകർക്ക് ഇതിനോടകം ധനസഹായം ലഭിച്ചിട്ടുള്ളതായും 14 അപേക്ഷകൾ നിരസിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.

കോഴിക്കോട് ജില്ലയിൽ നടത്തിയ പരിശോധനയിൽ തളക്കളത്തൂർ വില്ലേജിലെ വിദേശമലയാളിയുടെ മകന് മെഡിക്കൽ ചികിത്സയ്ക്കായി 3 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും മറ്റൊരു സർക്കാർ ഉദ്ദ്യോഗസ്ഥന്റെ അമ്മയ്ക്ക് 25000/ രൂപ ചികിത്സാധനസഹായം അനുവദിച്ചിട്ടുള്ളതായുംഇത് നൽകാനുണ്ടായ സാഹചര്യത്തെ പറ്റി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതാണെന്നും വിജിലൻസ് അറിയിച്ചു.

മലപ്പുറം ജില്ല എടക്കര വില്ലേജിൽ ഒരു ഏജന്റ് മുഖേന സമർപ്പിക്കുന്ന അപേക്ഷകളിലെല്ലാം ഒരേ ഡോക്ടർ തന്നെയാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നും ഒരേ അക്ഷയ സെന്റർ വഴിയാണ് അപേക്ഷകൾ സ്വീകരിച്ച് വരുന്നതെന്നും 1 ഏക്കർ.20 സെന്റ് ഭൂസ്വത്തുള്ള ഒരാൾക്ക് വില്ലേജ് ഓഫീസർ നൽകിയ വാർഷിക രൂപ 60000/ ആണെന്ന തെറ്റായ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 25000/ രൂപ ചികിത്സയ്ക്കായി അനുവദിച്ചിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.

മിന്നൽ പരിശോധനയിലും തുടർ പരിശോധനകളിലും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് അനർഹർക്ക് നൽകാനിടയാക്കിയതിന് ഉത്തരവാദികളായ ഉദ്ദ്യോഗസ്ഥർക്കെതിരെ നടപടികൾ എടുക്കുന്നതിന് സർക്കാരിന് ശുപാർശ നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ.മനോജ് എബ്രഹാം.ഐ.പി.എസ് അറിയിച്ചു.

ഭാവിയിൽ അനർഹർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ലഭിക്കുന്നത് ഒഴിവാക്കുന്നതിനായി ഓരോ ആറുമാസത്തിലൊരിക്കൽ ആഡിറ്റ് നടത്തുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കുള്ള അപേക്ഷകളുടെ ആധികാരികത പരിശോധിക്കുന്നതിനായി എല്ലാ കളക്ടറേറ്റുകളിലും ഒരു സ്പെഷ്യൽ ടീമിനെ സ്ഥിരമായി ചുമതലപ്പെടുത്തുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം .ഐ.പി.എസ് അറിയിച്ചു.

തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകളുംഇങഉഞഎ ഫണ്ട് അനർഹർക്ക് ലഭിക്കാൻ ഇടയാക്കിയ സാഹചര്യമൊരുക്കിയ ഡോക്ടർമാർ, ഉദ്ദ്യോഗസ്ഥർ, ഏജന്റുമാർ തുടങ്ങിയവരെ പറ്റി വിശദമായ തുടർഅന്വേഷണങ്ങൾ നടത്തുന്നതാണെന്നും വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം അറിയിച്ചു.

വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം.ഐ.പി.എസ്അവർകളുടെ ഉത്തരവ് പ്രകാരം വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീമതി.ഹർഷിത അത്തല്ലൂരി.ഐ.പി.എസ്ന്റെ മേൽനോട്ടത്തിൽ നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ പോലീസ് സൂപ്രണ്ട് (ഇന്റ്) ശ്രീ.ഇ.എസ്.ബിജുമോൻനേതൃത്വം നൽകി. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും മിന്നൽ പരിശോധനയിൽ പങ്കെടുത്ത് വരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. മനോജ് എബ്രഹാം .ഐ.പി.എസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഇസ്രായേലിന് നേരെ ലെബനൻ റോക്കറ്റാക്രമണം, നിരവധിപ്പേർക്ക് പരിക്ക്, നാവിക താവളത്തിലും ആക്രമണം

ടെൽ അവീവ്: ഇസ്രായേലിന് നേരെ കനത്ത വ്യോമാക്രമണവുമായി ഹിസ്ബുല്ല. ടെൽ അവീവിലേക്കടക്കം മിസൈലുകൾ തൊടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഒരു സൈനികനെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്. ഇസ്രായേലിന് 160ഓളം പ്രൊജക്ടൈലുകൾ തൊടുത്തതായി ഹിസ്ബുള്ള...

പാലക്കാട്ടെ പിന്തുണ സ്ഥിരീകരിച്ച് ജമാഅത്തെ ഇസ്ലാമി; യുഡിഎഫിനൊപ്പം നിന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിന്?

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചുവെന്ന സിപിഎമ്മിൻ്റെ ആരോപണങ്ങളോട് മറുപടിയുമായി കേരള അമീർ പി മുജീബ് റഹ്മാൻ. പാലക്കാട്‌ തെരഞ്ഞെടുപ്പ് വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്ന് പി മുജീബ് റഹ്മാൻ പറഞ്ഞു. പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാഅത്തെ...

നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്

കൊച്ചി: നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലീസ്. അമിത വേഗത്തിൽ മദ്യപിച്ചു വാഹനം ഓടിച്ചതിനാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ആലുവയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ കളമശ്ശേരിയിൽ വച്ച്...

പാലക്കാട്ട് എൽ.ഡി.എഫിന് വോട്ട് കൂടി, ബി.ജെ.പിയുമായുള്ള വോട്ടുവ്യത്യാസം കുറയ്ക്കാൻ കഴിഞ്ഞു: മുഖ്യമന്ത്രി

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ നിയമസഭാ...

നടതുറന്ന് 9 നാൾ ; ശബരിമലയിൽ റെക്കോർഡ് വരുമാനം തീർത്ഥാടകരുടെ എണ്ണവും കുത്തനെ ഉയർന്നു

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായതായി റിപ്പോർട്ട്. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തിൽ 13,33,79,701 രൂപയുടെ വർധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പിഎസ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.