FeaturedHome-bannerNationalNewsNews

അമര്‍നാഥില്‍ മേഘവിസ്ഫോടനത്തില്‍ മരണം 10 ആയി, നിരവധി പേരെ കാണാനില്ല

കശ്മീര്‍: അമര്‍നാഥില്‍ മേഘവിസ്ഫോടനത്തില്‍ മരണം 10 ആയി. നാല്‍പ്പതോളം പേരെ കാണാനില്ല. 25 ടെന്‍റുകള്‍ തകര്‍ന്നു. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീർ ലെഫ്. ഗവർണറോട് വിവരങ്ങൾ തേടി. മരണത്തില്‍ അനുശോചിച്ച പ്രധാനമന്ത്രി സാധ്യമായ എല്ലാ  സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും അറിയിച്ചു.  

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്ഫോടനം (Cloud burst) എന്നു നിർവചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ, മേഘവിസ്ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button