മസ്‌ക്കറ്റ്:മാസങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഒമാന്‍ സുൽത്താനേറ്റിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു. നവംബർ 1 ഞായറാഴ്ച മുതലാണ് സ്കൂളുകളിൽ ക്ലാസുകൾ ഭാഗികമായി പുനരാരംഭിക്കുന്നത്. നിലവിൽ 12ആം ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമാണ് സ്കൂളുകളിൽ നേരിട്ടെത്തി ക്ലാസ്സുകളിൽ പങ്കെടുക്കാനാകുക. ആഴ്ച അടിസ്ഥാനത്തിലാകും കുട്ടികൾക്ക് ക്ലാസുകൾ ഏർപ്പെടുത്തുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ 82 ശതമാനം വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകൾ തുടരും. 7 ശതമാനം വിദ്യാർഥികൾ മാത്രമാകും നിലവിലെ സാഹചര്യത്തിൽ സ്കൂളുകളിലെത്തുക. ഇതിനോടൊപ്പം തന്നെ ആദ്യ ഘട്ടത്തിൽ കുട്ടികൾ എല്ലാ വിഷയങ്ങളും പഠിക്കേണ്ട സാഹചര്യമില്ല. അറബിക് ഭാഷ, കണക്ക്, ഇംഗ്ലീഷ്, ഇസ്ലാമിക് എഡ്യൂക്കേഷൻ എന്നിവ ആയിരിക്കും ആദ്യ ഘട്ടത്തിൽ പഠിപ്പിക്കുക.