26.7 C
Kottayam
Tuesday, November 5, 2024
test1
test1

വൈക്കം താലൂക്ക് ആശുപത്രിയിലെ സംഘർഷം: ആറു പേർ പിടിയിൽ

Must read


വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് പാലന്തനത്ത് വീട്ടിൽ ആണിക്കുട്ടപ്പൻ എന്ന് വിളിക്കുന്ന സലികുമാർ (43), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് ചേരിക്കപ്പറമ്പിൽ വീട്ടിൽ കൊച്ച് കുട്ടൻ എന്ന് വിളിക്കുന്ന മനേഷ് മോഹൻ(34), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കുര്യപ്പള്ളിൽ വീട്ടിൽ ചാൾസ് എന്ന് വിളിക്കുന്ന വിഷ്ണു വി.ബി (25), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കരിപ്പായിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സ്വരാജ് (32),ഉദയനാപുരം മണ്ണംപള്ളിൽ വീട്ടിൽ പ്രവീൺ പ്രദീപ് (21), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കോതാരത്ത് വീട്ടിൽ ശംഭു എന്ന് വിളിക്കുന്ന ശ്യാംലാൽ (37) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.തോട്ടകം കള്ള് ഷാപ്പിന് മുൻവശം വച്ച് ഉദയനാപുരം സ്വദേശിയായ വിഷ്ണുവും സുഹൃത്തുക്കളും, ചെമ്മനത്തുകര ഭാഗത്തുള്ള ഷാരോണും സുഹൃത്തുക്കളും തമ്മിൽ അടിപിടി ഉണ്ടാവുകയും തുടർന്ന് ചികിത്സയ്ക്കായി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തുകയും അവിടെ വച്ച് വീണ്ടും പരസ്പരം ഏറ്റുമുട്ടുകയും ആശുപത്രിയിലെ വീൽചെയറുകളും, കതകുകളും, മറ്റു ഉപകരണങ്ങളും ഉൾപ്പെടെ മൊത്തം 25,000 രൂപയുടെ നാശനഷ്ടം വരുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്. എച്ച്.ഓ ബിജു കെ.ആറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍...

നവീൻ ബാബുവിന്റെ മരണം: വേണ്ടിവന്നാൽ സിബിഐ അന്വേഷണം ആവശ്യപ്പെടും; നിലപാട് കടുപ്പിച്ച് കുടുംബം

കണ്ണൂർ: അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു....

അഞ്ച് ഭാര്യമാര്‍; കൊല്ലപ്പെടുമ്പോൾ ഇളയ കുട്ടിയ്ക്ക് 3 വയസ്സ്; ബിൻലാദന്റെ മക്കളുടെ മറിഞ്ഞാല്‍ ഞെട്ടും; പിതാവിനാകട്ടെ 55 മക്കൾ

ദുബായ്‌:ലോകം കണ്ട കൊടും ഭീകരൻ ആയിരുന്നു ഒസാമ ബിൻലാദൻ. ലോകത്തെ നടുക്കിയ നിരവധി ഭീകരാക്രമണങ്ങൾക്കായിരുന്നു ബിൻലാദൻ നേതൃത്വം നൽകിയത്. പാകിസ്താനിൽ അഭയം പ്രാപിച്ചിരുന്ന ബിൻലാദനെ പിടികൂടുക പലരാജ്യങ്ങളും പ്രയാസം ആയിരുന്നു. എന്നാൽ 2011...

ഇൻസ്റ്റഗ്രാം റീലുകളുടെ ക്വാളിറ്റി കുറയുന്നു ;കാരണമിതാണ്

മുംബൈ: റീലുകളുടെ കാലമാണ് ഇപ്പോൾ. ഒഴിവ് സമയം കിട്ടിയാൽ അപ്പോൾ പോവും ഇൻസ്റ്റയിലേക്ക് റീൽ കാണാനായി. എന്നാൽ ഇങ്ങനെ റീൽ കാണുന്ന സമയത്ത് ക്വാളിറ്റി കുറയുന്നത് കാഴ്ചക്കാരെ നിരാശപ്പെടുത്താറുണ്ട്. എന്തുകൊണ്ടാണ് ക്വാളിറ്റി ഇങ്ങനെ...

പൊതുനന്മയ്ക്ക് എന്ന കാരണത്താൽ സ്വകാര്യസത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ല ; നേരത്തെ യുള്ള വിധി അസാധുവാക്കി സുപ്രീംകോടതി

ന്യൂഡൽഹി : സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൊതുനന്മയ്ക്ക് ആയിട്ടാണെങ്കിലും എല്ലാ സ്വകാര്യ സ്വത്തുകളും സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാൻ കഴിയില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.