കൊച്ചിയിലെ റെസ്റ്റോറന്റിൽ യുവാക്കളുടെ പരസ്യ മദ്യപാനം; കൈയിൽ കഞ്ചാവ്‌,ഭക്ഷണത്തിൽ‌ മണ്ണുവാരിയിട്ടു, ജീവനക്കാരുമായി കയ്യാങ്കളി,മൂന്നുപേർ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിലെ റെസ്റ്റോറന്റിൽ യുവാക്കളുടെ പരസ്യ മദ്യപാനം. സംഭവം ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരെ യുവാക്കൾ മർദ്ദിച്ചെന്നും പരാതി. ഇടപ്പള്ളി മരോട്ടിചോടിലുള്ള താൽ റസ്റ്റോറന്റിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയ ഒരു സംഘം യുവാക്കൾ ഹോട്ടലിനുള്ളിൽവെച്ച് പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇത് ഹോട്ടൽ ജീവനക്കാരൻ ചോദ്യം ചെയ്തതോടെയാണ് ഇവർ ജീവനക്കാരെ മർദ്ദിക്കുകയും ഹോട്ടലിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തത്. ഇടപ്പള്ളി പോലീസ് സ്ഥലത്ത് എത്തി മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു.

എന്നാൽ അതിന് ശേഷവും ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു സംഘം കൂടിയെത്തി ഹോട്ടൽ ജിവക്കാരുമായി വീണ്ടും പ്രശ്നം ഉണ്ടാക്കുകയും പാകം ചെയ്തുവെച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടെന്നും ഹോട്ടൽ ഉടമ പരാതി പറയുന്നു.

വിദ്യാർത്ഥികൾ ഹോട്ടലിനുള്ളിൽ വച്ച് മദ്യപിക്കുന്നതും ജീവക്കാരെ മർദ്ദിക്കാൻ ശ്രമിക്കുന്നതുമായി സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഹോട്ടൽ ഉടമയുടെ പരാതിയിൽ ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടത്തി വേണ്ട നടപടികളിലേക്ക് കടക്കുമെന്ന് ഇടപ്പള്ളി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News