24.8 C
Kottayam
Sunday, June 7, 2026

Gold price:സ്വര്‍ണ്ണവില ഉയര്‍ന്നു,ഇന്നത്തെ വിലയിങ്ങനെ

Must read

കൊച്ചി:സംസ്ഥാന വിപണിയിൽ ബുധനാഴ്ച സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്നു വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,720 രൂപയായി. ഇത് ജൂലൈ മാസത്തിലെ ഉയർന്ന നിരക്ക് കൂടിയാണിത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,465 രൂപയിലേക്കും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിൽ ഇന്ന് 20 രൂപ വർധിച്ചു. കഴിഞ്ഞ ദിവസം കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 43,560 രൂപയായിരുന്നു.

രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നു. മറ്റ് കറൻസികൾക്കെതിരേ യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായം താഴ്ന്നതുമാണ് സ്വർണത്തെ ഉയർത്തിയത്. ആഗോള നിക്ഷേപകരും ഉറ്റുനോക്കുന്ന അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് (CPI) ഇന്ന് പുറത്തുവരാനിരിക്കെയാണ് ഡോളറിലും കടപ്പത്ര ആദായത്തിലും ഇടിവുണ്ടായത്. പണപ്പെരുപ്പ നിരക്ക് പുറത്തുവന്നാൽ, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുമോയെന്നതിലും വ്യക്തത കൈവരും.

കേരളത്തിലെ വിപണിയിൽ വെള്ളിയുടെ നിരക്കിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77.10 രൂപയിൽ തുടരുന്നു. സമാനമായി 10 ഗ്രാം വെള്ളിയുടെ വില 771 രൂപയും 100 ഗ്രാം വെള്ളിക്ക് 7,710 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 77,100 രൂപയിലും തുടരുന്നു. അതേസമയം രാജ്യാന്തര വിപണിയിൽ വെള്ളിയുടെ വില ഒരു ഔൺസിന് 0.4% ഉയർന്ന് 23.18 ഡോളറിൽ വ്യാപാരം പുരോഗമിക്കുന്നു.

ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

- Advertisement -


ജൂലൈ 1 –  ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 –  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 –  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,320 രൂപ

- Advertisement -


ജൂലൈ 5 –  ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,400 രൂപ\
ജൂലൈ 7 –  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.  വിപണി വില 43,320 രൂപ
ജൂലൈ 8 –  ഒരു പവൻ സ്വർണത്തിന് 320  രൂപ ഉയർന്നു.  വിപണി വില 43,640 രൂപ


ജൂലൈ 9 –  സ്വർണവില മാറ്റമില്ലാതെ തുടർന്നു.    വിപണി വില 43,640 രൂപ
ജൂലൈ 10 –  ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞു.  വിപണി വില 43,560 രൂപ 
ജൂലൈ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 43,560 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week