KeralaNews

വാഹനം ഡിം അടിക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം,അട്ടപ്പാടിയില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു

പാലക്കാട്:അട്ടപ്പാടി കോട്ടത്തറയില്‍ വാഹനം ഡിം അടിക്കാത്തതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും ആക്രമിച്ച ബാലാജി എന്നയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഇയാള്‍ രക്ഷപ്പെട്ട വാഹനം കുത്തേറ്റവരുടെ സംഘത്തില്‍പ്പെട്ടവര്‍ തകര്‍ത്തു. കോട്ടത്തറ മാരിയമ്മന്‍ കോവിലിനടുത്തുവെച്ചാണ് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button