പിജെ കുര്യനെതിരെ ഗോ ബാക്ക് വിളി,ചേരി തിരിഞ്ഞടി; പൊലീസ് വന്ന് കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് പുറത്തിറക്കി

പത്തനംതിട്ട: മല്ലപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ തമ്മിലടി. എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ രാജ്യസഭ ഉപാധ്യക്ഷനുമായ പ്രൊഫസര്‍ പി ജെ കുര്യന്‍ പങ്കെടുത്ത യോഗത്തിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

സംഘടന വിഷയങ്ങളില്‍ ഒരു വിഭാഗം പി ജെ കുര്യനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതായിരുന്നു തര്‍ക്കത്തിന് തുടക്കം. പിന്നീട് രണ്ട് ചേരിയായി തിരിഞ്ഞ് സംഘര്‍ഷമുണ്ടാവുകയായിരുന്നു. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പി ജെ കുര്യന് ഗോ ബാക്ക് മുദ്രാവാക്യങ്ങള്‍ വിളിച്ച് തുടങ്ങിയ പ്രതിഷേധം പിന്നീട് പ്രവര്‍ത്തകര്‍ തമ്മിലുള്ള തമ്മിലടിയില്‍ കലാശിക്കുകയായിരുന്നു.

സംഘര്‍ഷം പാര്‍ട്ടി ഓഫീസിന് പുറത്തേക്ക് എത്തിയതോടെ കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. തുടര്‍ന്ന് അര മണിക്കൂറോളം ഓഫീസിന് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്ന പി ജെ കുര്യനെ പൊലീസ് ഇടപെട്ടാണ് പുറത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News