24.2 C
Kottayam
Saturday, June 6, 2026

പൊന്നമ്മയുടെ ഭര്‍ത്താവ് ഇടവേള ബാബുവല്ലേ? ഒരുമിച്ചുള്ള ചിത്രങ്ങള്‍ കണ്ടതോടെ എല്ലാവരും തെറ്റിദ്ധരിച്ചെന്ന് നടി

Must read

കൊച്ചി:ഏറെയും ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ പൊന്നായി മാറിയ നടിയാണ് പൊന്നമ്മ ബാബു. ഇതുവരെ നടി അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെയും ജനപ്രിയമായിരുന്നു. ഇപ്പോഴും സിനിമയിലും സീരിയലിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് പൊന്നമ്മ ബാബു.

ഇതിനിടെ പല അഭിമുഖങ്ങളിലൂടെയും ഭര്‍ത്താവ് ബാബുവിനെ കുറിച്ചും ചെറിയ പ്രായത്തിലെ താന്‍ വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ നടി പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് ബാബുവിനെ പൊതുജനങ്ങള്‍ക്ക് അത്ര പരിചയമില്ലാത്തതിനാല്‍ നടന്‍ ഇടവേള ബാബുവാണ് പൊന്നമ്മയുടെ ഭര്‍ത്താവെന്ന് പലരും തെറ്റിദ്ധരിച്ചു.

പലപ്പോഴും ഭാര്യ ഭര്‍ത്താക്കന്മാരായി ഇരുവരും അഭിനയിച്ചതോടെ ഇത്തരത്തിലുള്ള കിംവദന്തികള്‍ക്ക് ശക്തി കൂടി. സത്യത്തില്‍ തന്നെ കാണുമ്പോള്‍ പലരും ഇടവേള ബാബുവിന്റെ ഭാര്യയല്ലേ എന്ന ചോദ്യവുമായി വരാറുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൊന്നമ്മ. ഇടവേള ബാബു തന്റെ ഭര്‍ത്താവല്ലെന്ന് പറഞ്ഞതിനൊപ്പം യഥാര്‍ഥ ഭര്‍ത്താവ് ആരാണെന്നും നടി പരിചയപ്പടുത്തിയിരിക്കുകയാണ്.

- Advertisement -

‘പലരും എന്റെ പേര് പറയുമ്പോള്‍ ചോദിക്കാറുള്ളത് ഇടവേള ബാബുവിന്റെ ഭാര്യയാണോ എന്നാണ്. ഇടവേള ബാബു ആരാണെന്നും പലരും ചോദിക്കാറുണ്ട്. ഈ ഇടയ്ക്ക് എന്നെ കണ്ടപ്പോള്‍ ഒരാള്‍ ചോദിച്ചത് ഇടവേള ബാബു ചേച്ചിയുടെ ഹസ്ബന്‍ഡ് ആണല്ലേ എന്നാണ്. ഇങ്ങനെ ആളുകള്‍ ചോദിക്കാനും കാരണമുണ്ടെന്നാണ്’, പൊന്നമ്മ ബാബു പറയുന്നത്.

- Advertisement -

ഇടവേള ബാബുവും ഞാനും ചേര്‍ന്ന് ഭാര്യ-ഭര്‍ത്താക്കാന്മാരായി ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നെ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചുള്ള ഫോട്ടോസ് പുറത്ത് വന്നിരുന്നു. അതൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ സ്റ്റില്‍സ് എടുത്തായിരുന്നു. ആ ചിത്രങ്ങള്‍ പുറത്ത് വന്നതോട് കൂടിയാണ് ഞാന്‍ ഇടവേള ബാബുവിന്റെ ഭാര്യയാണോന്ന് ചോദിച്ച് ഒരുപാട് പേര്‍ വന്ന് കൊണ്ടിരുന്നത്.

‘ഓ ഇടവേള ബാബുവാണല്ലെ പൊന്നമ്മ ചേച്ചിയുടെ ഹസ്ബന്‍ഡെന്ന് ചോദിക്കുന്നവരോട് ബാബുവാണ്. പക്ഷേ ആ ബാബുവല്ല. വേറെ ബാബുവാണെന്ന്’, ഞാന്‍ പറഞ്ഞു.

‘എന്റെ ഭര്‍ത്താവിന്റെ മുഴുവന്‍ പേര് രമേശന്‍ ബാബു എന്നാണ്. ഇനിയാരും ഇടവേള ബാബു സഹോദരനാണോ അച്ഛനാണോ എന്നൊന്നും ചോദിക്കരുതെന്നും പൊന്നമ്മ ബാബു’, പറയുന്നു.

- Advertisement -

ചെറിയ പ്രായത്തില്‍ നാടകത്തില്‍ അഭിനയിച്ചാണ് പൊന്നമ്മ ബാബു കരിയര്‍ ആരംഭിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തില്‍ അഭിനയിച്ചത്. അന്ന് ജീവിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തത് കൊണ്ടാണ് നാടകത്തില്‍ അഭിനയിക്കാന്‍ പോയതെന്നാണ് നടി മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്.

ആദ്യ നാടകം കഴിഞ്ഞപ്പോള്‍ തന്നെ ട്രൂപ്പിലെ മാനേജരായ ബാബു ചേട്ടന്‍ എന്നെ വിവാഹം കഴിച്ചു. അന്നതൊരു ബാലവിവാഹമായിരുന്നു. ഭര്‍ത്താവുമായി പത്ത് വയസിന്റെ വ്യത്യാസം ഉണ്ടായിരുന്നു. അങ്ങനെ വിവാഹം കഴിഞ്ഞതിന് ശേഷം പതിനെട്ട് വര്‍ഷത്തോളം നാടകത്തില്‍ അഭിനയിച്ചില്ല. ഇളയമകള്‍ക്ക് രണ്ട് വയസുള്ളപ്പോള്‍ മുതലാണ് വീണ്ടും അഭിനയിക്കാന്‍ പോകുന്നത്. പിന്നീട് സിനിമയിലും അവിടെ നിന്ന് സീരിയലിലുമൊക്കെ അഭിനയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week