26.9 C
Kottayam
Sunday, May 5, 2024

സിവിൽ സർവീസ് പരീക്ഷാ ഫലം തൃശൂർ സ്വദേശിനിയ്ക്ക് ആറാം റാങ്ക്, പട്ടികയിൽ നിരവധി മലയാളികൾ

Must read

ന്യൂഡൽഹി:2020ലെ സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്.തൃശ്ശൂർ സ്വദേശിനിയായ മീര കെ ആറാം റാങ്ക് നേടി. മിഥുൻ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപർണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധൻ 57, അപർണ്ണ എം ബി 62

പ്രസന്നകുമാർ 100, ആര്യ ആർ നായർ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖർ 145, എ ബി ശില്പ 147, രാഹുൽ എൽ നായർ 154, രേഷ്മ എഎൽ 256, അർജുൻ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ.

ഇത്രയും മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിവിൽ സർവ്വീസ് പരീക്ഷയിൽ ആറാം സ്ഥാനം നേടിയ തൃശ്ശൂർ കോലഴി സ്വദേശിനി മീര കെ. നാലാമത്തെ ശ്രമമായിരുന്നു ഇത്. ഇത്രയും നല്ലൊരു റാങ്ക് കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മീര പ്രതികരിച്ചു.

ബം​ഗളൂരുവിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് സിവിൽ സർവ്വീസ് പരീക്ഷ എഴുതണമെന്ന് ആ​ഗ്രഹം തോന്നിയത്. തിരുവനന്തപുരത്താണ് പരീക്ഷാ പരിശീലനം നടത്തിയത്. നമുക്ക് ചുറ്റും ഒരുപാട് പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ട്. ഈ സമയത്ത് തന്നെ സർവ്വീസിൽ കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ട്. കാരണം, ഒരുപാട് ചെയ്യാൻ പറ്റും. കേരളാ കേഡർ വേണമെന്നാണ് ആ​ഗ്രഹമെന്നും മീര പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week