![](https://breakingkerala.com/wp-content/uploads/2022/06/IMG-20220606-WA0018.jpg)
കുന്നംകുളം: പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു.സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ ഓഫീസര്‍ ബിജുവാണ് (40) ബൈക്കിന് പുറകില്‍ ബസിടിച്ച് മരിച്ചത്.
ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.ബിജു സഞ്ചരിച്ചിരുന്ന ബൈക്കില്‍ സ്വകാര്യ ബസ് വന്നിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
മാള ആനപ്പാറ സ്വദേശിയാണ്.ബിജുവിന്റെ ഭാര്യ കുറ്റിപ്പുറത്ത് ജോലി ചെയ്യുന്നതിനാല്‍ അവിടെയായിരുന്നു താമസിച്ചിരുന്നത്.ഭാര്യയെ സ്‌കൂളില്‍ നിന്ന് വിളിക്കാന്‍ പോകുമ്പോഴാണ് അപകടം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News