28.4 C
Kottayam
Saturday, June 6, 2026

സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് വിതരണത്തില്‍ അഴിമതിയെന്ന് സി.പി.ഐ.എം-സി.ഐ.ടി.യു നേതാക്കള്‍

Must read

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കിറ്റ് വിതരണത്തില്‍ അഴിമതിയെന്ന് സി.പി.ഐ.എം-സി.ഐ.ടി.യു നേതാക്കള്‍. കൊച്ചി സിവില്‍ സപ്ലൈസ് ഓഫീസിനു മുന്നില്‍ റേഷന്‍ കട തൊഴിലാളികള്‍ നടത്തിയ സമരത്തിലാണ് വിവിധ ജില്ലയില്‍ നിന്നുള്ള സിപിഐഎം നേതാക്കള്‍ കിറ്റ് വിതരണത്തില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. സിപിഐഎം സംസ്ഥാന നേതാവ് കെ ചന്ദ്രന്‍ പിള്ളയുടെ സാനിധ്യത്തിലായിരുന്നു പ്രസംഗം.

സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എം വി സഞ്ജു, കണ്ണൂര്‍ സിപിഐഎം നേതാവ് ടി വി തമ്പാന്‍ എന്നീ നേതാക്കളുടേതായിരുന്നു ആരോപണം. സര്‍ക്കാരിന്റെ കിറ്റ് വിതരണത്തിലും ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്ന കിറ്റിലും അടിമുടി അഴിമതിയുണ്ടെന്നാണ് ഇരുവരുടെയും ആരോപണം. മുമ്പ് പ്രതിപക്ഷവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

റേഷന്‍ കട തൊഴിലാളികള്‍ക്ക് 11 മാസമായി സിവില്‍ സപ്ലൈസും സര്‍ക്കാരും നല്‍കാനുള്ള കമ്മിഷന്‍ കുടിശിക ആവശ്യപ്പെട്ട് സിഐടിയു സംഘടിപ്പിച്ച സമരത്തിലായിരുന്നു നേതാക്കളുടെ ഏറ്റുപറച്ചില്‍. സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് വിതരണത്തിലെ വീഴ്ച്ചകള്‍ക്കെതിരെ സിപിഐഎമ്മിന്റെ തന്നെ തൊഴിലാളി സംഘടനയായ സിഐടിയു തന്നെ രംഗത്തെത്തുന്നതും ആദ്യമായാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week