ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ലീഗ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ തിങ്കളാഴ്ചയാണ് ലോക്‌സഭ പാസാക്കിയത്. 311 പേര്‍ ബില്ലിനെ അനുകൂലിച്ചും 80 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. യുപിഎ സഖ്യകക്ഷികള്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. ശിവസേന, ബിജെഡി പാര്‍ട്ടികള്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ അനുകൂലിച്ചു.
ബില്ലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എഐയുഡിഎഫും വ്യക്തമാക്കി. പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ 2014 ഡിസംബര്‍ 31-നോ അതിന് മുന്‍പോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും