നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒഴിവുകള്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സിയാല്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം തട്ടുന്ന സംഘം വ്യാപകമെന്ന മുന്നറിയിപ്പുമായി സിയാല്‍ അധികൃതര്‍.വിമാനത്താവളത്തിലും അനുബന്ധസ്ഥാപനങ്ങളിലും ജോലിയ്ക്ക് ഒഴിവുകളുണ്ടെന്ന് കാട്ടി നിരവധി സ്വകാര്യസ്ഥാപനങ്ങള്‍ പരസ്യം നല്‍കുകയും അഭിമുഖത്തിനായി പരിഗണിയ്ക്കണമെങ്കില്‍ നിശ്ചിത തുക നല്‍കണമെന്ന് ആവശ്യപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ഏജന്‍സികള്‍ക്കെതിരെ സിയാല്‍ നിയപരമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.നിലവില്‍ സിയാലിലോ അനുബന്ധ സ്ഥാപനങ്ങളിലോ ഒഴിവില്ല.ഒഴിവുണ്ടായാല്‍ ഈ വിവരം സിയാല്‍ വെബ്‌സൈറ്റിലും പത്രങ്ങളിലും പ്രസിദ്ധീകരിയ്ക്കുമെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.